വ​ന്യ​ജീ​വി​ക​ൾ​ക്ക് ടാ​ങ്ക​റു​ക​ളി​ൽ ജ​ലം എ​ത്തി​ച്ചു
Tuesday, January 25, 2022 12:36 AM IST
ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വാ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ വ​ര​ൾ​ച്ച കാ​ര​ണം വ​ന്യ​ജീ​വി​ക​ൾ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്പോ​ൾ ദാ​ഹം അ​ക​റ്റാ​ൻ വ​നം​വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. ക​ടു​വാ സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ ജ​ല​സ്രോ​ത​സു​ക​ൾ വ​റ്റി​യ​തോ​ടെ വ​ന്യ​ജീ​വി​ക​ൾ ദാ​ഹ ജ​ല​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്.
മു​തു​മ​ല ക​ടു​വാ സം​ര​ക്ഷ​ണ കേ​ന്ദ്രം ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ വെ​ങ്കി​ടേ​ഷി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം റേ​ഞ്ച​ർ മ​നോ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ ജ​ലം എ​ത്തി​ക്കാ​ൻ തു​ട​ങ്ങി. വ​ന​ത്തി​നു​ള്ളി​ൽ നി​ർ​മി​ച്ച സി​മ​ന്‍റ് തൊ​ട്ടി​ക​ളി​ലാ​ണ് ജ​ലം നി​റ​ക്കു​ന്ന​ത്. നാ​ല് ടാ​ങ്ക​റു​ക​ളി​ലാ​യാ​ണ് ജ​ലം എ​ത്തി​ക്കു​ന്ന​ത്. തൊ​പ്പ​ക്കാ​ട് സ​ർ​ക്കി​ളി​ലെ കെ​എം​ആ​ർ റോ​ഡി​ലെ ടാ​ങ്കു​ക​ളി​ലാ​ണ് ജ​ലം നി​റ​ക്കു​ന്ന​ത്. മ​സി​ന​ഗു​ഡി, ശി​ങ്കാ​ര റേ​ഞ്ചു​ക​ളി​ലും ടാ​ങ്കു​ക​ളി​ൽ ജ​ലം നി​റ​ക്കും.