ക​ടം തി​രി​ച്ചു​പി​ടി​ക്കാ​ൻ ബാ​ങ്കു​ക​ൾ; ജ​പ്തി അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കർഷകർ
Tuesday, January 25, 2022 12:36 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കു​ടി​ശി​ക​യാ​യ ക​ർ​ഷ​ക​രു​ടെ വാ​യ്പ തി​രി​ച്ചു​പി​ടി​ക്കാ​ൻ ബാ​ങ്കു​ക​ൾ ന​ട​പ​ടി ആ​രം​ഭി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ൾ​ക്ക് ബാ​ങ്കു​ക​ൾ നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി എ​ഫ്ആ​ർ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

കേ​ര​ള ബാ​ങ്ക്, കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക്, എ​ച്ച്ഡി​എ​ഫ്സി, ഐ​സി​ഐ​സി​ഐ തു​ട​ങ്ങി​യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ക​ർ​ഷ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന​ത്. ഒ​രു കാ​ര​ണ​വ​ശാ​ലും ജ​പ്തി ന​ട​പ​ടി അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കോ​വി​ഡ് മ​ഹാ​മാ​രി പ​ട​ർ​ന്നു പി​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ങ്കു​ക​ൾ ഭീ​ഷ​ണി​യു​മാ​യി ഇ​റ​ങ്ങു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല.

ക​ർ​ഷ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന സ​മീ​പ​ന​മാ​ണ് ബാ​ങ്കു​ക​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ൽ കാ​ർ​ഷി​ക മേ​ഖ​ല ത​ക​ർ​ച്ച​യി​ലാ​ണ്. വി​ള​ക​ൾ കു​റ​വ്, വി​ല​യി​ല്ല. ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ ത​ന്നെ ന​ട​ത്താ​ൻ ക​ർ​ഷ​ക​ർ പാ​ടു​പെ​ടു​ക​യാ​ണ്. അ​തി​നി​ടെ​യാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി​യും.

ഇ​തൊ​ന്നും സ​ർ​ക്കാ​രും അ​ധി​കൃ​ത​രും അ​റി​യാ​തെ പോ​കു​ന്ന​ത് ദ​യ​നീ​യ​മാ​ണ്. ക​ർ​ഷ​ക​ർ നി​ല​നി​ല്പി​നു​വേ​ണ്ടി ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. അ​തി​നി​ടെ​യാ​ണ് ബാ​ങ്കു​ക​ളു​ടെ ജ​പ്തി ഭീ​ഷ​ണി.
ചേ​ലൂ​ർ, പാ​ടി​ച്ചി​റ, ക​ബ​നി​ഗി​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബാ​ങ്കു​ക​ൾ നോ​ട്ടീ​സ് ന​ൽ​കി. മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും വാ​യ്പ​ക​ൾ തി​രി​ച്ചു​പി​ടി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്.

കാ​ർ​ഷി​ക മേ​ഖ​ല​യെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്രം സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റേ​ത്. അ​ഞ്ച് ല​ക്ഷം വ​രെ​യു​ള്ള വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഭൂ​മി വി​ല്പ​ന പോ​ലും ന​ട​ക്കു​ന്നി​ല്ല. ബ​ഫ​ർ​സോ​ണ്‍ ന​ട​പ​ടി​ക​ളും ഭൂ​മി വി​ല്പ​ന​യെ ബാ​ധി​ക്കു​ന്നു​ണ്ട്.

ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​രി​ൽ നി​ന്നു​ണ്ടാ​ക​ണം. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കെ​തി​രേ ജ​പ്തി നീ​ക്ക​വു​മാ​യി മു​ന്നോ​ട്ടു​നീ​ങ്ങി​യാ​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​എം. ജോ​ർ​ജ്, സെ​ക്ര​ട്ട​റി എ.​സി. തോ​മ​സ്, എ​ൻ.​ജെ. ചാ​ക്കോ, ടി. ​ഇ​ബ്രാ​യി, പു​രു​ഷു പ​ന​മ​രം, അ​പ്പ​ച്ച​ൻ, അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.