സു​ര​ഭി​ക്ക​വ​ല​യി​ൽ ക​ടു​വ​യെ ക​ണ്ടെ​ന്ന് അ​ഭ്യൂ​ഹം; വ​നം വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, January 25, 2022 11:20 PM IST
പു​ൽ​പ്പ​ള്ളി: സു​ര​ഭി​ക്ക​വ​ല​യ്ക്ക് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വാ​ഹ​ന​യാ​ത്ര​ക്കാ​ര​ൻ ക​ടു​വ​യെ ക​ണ്ടു​വെ​ന്ന അ​ഭ്യൂ​ഹ​ത്തെ തു​ട​ർ​ന്ന് ചെ​ത​ല​യം റേ​ഞ്ചി​ലെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ സു​ര​ഭി​ക്ക​വ​ല​ക്ക​ടു​ത്ത കൃ​ഷി​യി​ട​ത്തി​ൽ ക​ടു​വ റോ​ഡ് മു​റി​ച്ച് ക​ട​ന്നു പോ​കു​ന്ന​ത് നേ​രി​ൽ ക​ണ്ടു​വെ​ന്ന് വാ​ഹ​ന​യാ​ത്ര​ക്കാ​ര​ൻ പ​രി​സ​ര​വാ​സി​ക​ളെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വി​വ​രം വ​നം വ​കു​പ്പി​നെ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ണി​ക​ണ്ഠ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ടു​വ​യു​ടെ സാ​ന്നി​ദ്ധ്യം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.