‘താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ ആ​രം​ഭി​ക്ക​ണ​ം’
Tuesday, January 25, 2022 11:20 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കെ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​ട്ടും കോ​വി​ഡ് വാ​ർ​ഡ് ആ​രം​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്.

ബ​ത്തേ​രി താ​ലൂ​ക്കി​ലു​ള്ള​വ​ർ​ക്ക് ചി​കി​ത്സ​ക്കാ​യി മാ​ന​ന്ത​വാ​ടി​യി​ൽ പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ക​ട്ടി​ലു​ക​ളും ബെ​ഡു​ക​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​ട്ടും അ​ധി​കൃ​ത​ർ അ​തൊ​ന്നും ക​ണ്ടി​ല്ലെ​ന്ന മ​ട്ടി​ലാ​ണ്. ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ള​ട​ക്ക​മു​ള്ള എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ​യാ​ണ് വി​വി​ധ ചി​കി​ത്സ​ക​ൾ​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. ദി​നം​പ്ര​തി​യെ​ന്നോ​ണം നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ചി​കി​ത്സാ​ർ​ഥം ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്.

കോ​വി​ഡ് അ​ടി​ക്ക​ടി ഉ​യ​രു​ന്പോ​ഴും സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കാ​ത്ത ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 30 ശ​ത​മാ​നം ബ​ഡു​ക​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ സ​ർ​ക്കാ​ർ ചെ​ല​വി​ൽ കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും മി​ക്ക ആ​ശു​പ​ത്രി​ക​ളി​ലും രോ​ഗി​ക​ൾ കൂ​ടു​ക​യാ​ണ്.

കാ​ര്യ​മാ​യ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് ഉ​ള്ള​വ​രെ​യാ​ണ് മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്. അ​ല്ലാ​ത്ത വ​ൻ​തു​ക ന​ൽ​കി ചി​കി​ത്സ നേ​ടേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. എ​ത്ര​യും വേ​ഗം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പി.​പി. അ​യൂ​ബ്, എം.​എ. അ​സൈ​നാ​ർ, സി.​കെ. മു​സ്ത​ഫ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.