പു​ഷ്പോ​ത്സ​വം; ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു
Thursday, May 12, 2022 11:09 PM IST
ഉൗ​ട്ടി: നീ​ല​ഗി​രി​യി​ലെ ഉ​ത്സ​വ​മാ​യ ഉൗ​ട്ടി പു​ഷ്പ​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ സ​സ്യോ​ദ്യാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു. 20 മു​ത​ൽ 24 വ​രെ ന​ട​ക്കു​ന്ന 24-ാമ​ത് ഫ്ള​വ​ർ​ഷോ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പൂ​ച്ചെ​ട്ടി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​പി. അ​മൃ​ത് നി​ർ​വ​ഹി​ച്ചു. നീ​ല​ഗി​രി എ​സ്പി ആ​ശി​ഷ് റാ​വ​ത്ത്, ജി​ല്ലാ കൃ​ഷി​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ശി​ബി​ലാ മേ​രി, രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
5.50 ല​ക്ഷം പൂ​ച്ചെ​ടി​ക​ളാ​ണ് ഇ​വി​ടെ ത​യാ​റാ​ക്കു​ന്ന​ത്. മേ​രി ഗോ​ൾ​ഡ്, പെ​ട്ടോ​നി​യ, പ്ലാ​ക്സ്, സാ​ൽ​വി​യ, ഫാ​ൻ​സി, ലി​ല്ലി​യം, പ​യോ​ല, പി​രി​മു​ല, ജ​റോ​നി​യ, പെ​ഗു​നി​യ, സി​നോ​റി​യ തു​ട​ങ്ങി​യ 275 ഇ​നം പൂ​ക്ക​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ന്ന​ത്.

എം.​കെ. സ്റ്റാ​ലി​ന് സ്വീ​ക​ര​ണം

ഉൗ​ട്ടി: 20ന് ​ഉൗ​ട്ടി​യി​ലെ​ത്തു​ന്ന ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന് ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പ്പ് ന​ൽ​കാ​ൻ ഡി​എം​കെ തീ​രു​മാ​നി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉൗ​ട്ടി​യി​ലെ ഡി​എം​കെ ഓ​ഫീ​സി​ൽ ന​ട​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ബി.​എം. മു​ബാ​റ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​പ്പ​ട്ടി​യി​ൽ വാ​ട്ട​ർ എ​ടി​എം സ്ഥാ​പി​ക്കും

പ​ന്ത​ല്ലൂ​ർ: ഉ​പ്പ​ട്ടി ടൗ​ണി​ൽ വാ​ട്ട​ർ എ​ടി​എം സ്ഥാ​പി​ക്കാ​ൻ നെ​ല്ലി​യാ​ളം ന​ഗ​ര​സ​ഭാ ബോ​ർ​ഡ് യോ​ഗം തീ​രു​മാ​നി​ച്ചു. വാ​ർ​ഡു​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞ് തി​രി​ഞ്ഞ് ന​ട​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളു​ടെ ഉ​ട​മ​സ്ഥ​രു​ടെ മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പാ​ത​യോ​ര​ങ്ങ​ളി​ൽ കോ​ഴി മാ​ലി​ന്യം ത​ള്ളു​ന്ന​വ​രു​ടെ മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ശി​വ​ഗാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.