വ​യ​നാ​ട്ടി​ൽ മ​ഞ്ഞ​ക്കൊ​ന്ന വീ​ണ്ടും "കാ​ടു​ക​യ​റു​ന്നു'
Thursday, May 12, 2022 11:11 PM IST
ക​ൽ​പ്പ​റ്റ: വീ​ണ്ടു​മൊ​രു മ​ഴ​ക്കാ​ല​മെ​ത്തു​ന്ന​തോ​ടെ വ​യ​നാ​ട​ൻ കാ​ടു​ക​ളി​ൽ അ​ധി​നി​വേ​ശം ന​ട​ത്താ​ൻ ത​യാ​റാ​യി മ​ഞ്ഞ​ക്കൊ​ന്ന (സെ​ന്ന). കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ 2020 ഏ​പ്രി​ലി​ൽ നി​ർ​ത്തി​വ​ച്ച മ​ഞ്ഞ​ക്കൊ​ന്ന നി​ർ​മാ​ർ​ജ​നം പു​ന​രാം​ര​ഭി​ക്കാ​നാ​വാ​ത്ത​താ​ണ് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. അ​ധി​നി​വേ​ശ സ​സ്യ ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​ഞ്ഞ​ക്കൊ​ന്ന നൈ​സ​ർ​ഗി​ക വ​ന​ത്തെ അ​നു​ദി​നം കീ​ഴ്പ്പെ​ടു​ത്തു​ന്ന​തി​നി​ടെ​യാ​ണ് നി​ർ​മാ​ർ​ജ​ന പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ൽ വി​മു​ഖ​ത.

ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബം​ഗ​ളൂ​രു​വി​ലെ വൈ​ൽ​ഡ് ലൈ​ഫ് ക​ണ്‍​സ​ർ​വേ​ഷ​ൻ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ക്കാ​ണ് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ മ​ഞ്ഞ​ക്കൊ​ന്ന നി​ർ​മാ​ർ​ജ​ന​ത്തി​നു സം​സ്ഥാ​ന വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യ​ത്. മ​ഞ്ഞ​ക്കൊ​ന്ന നി​ർ​മാ​ജ​ന​ത്തി​നു ചെ​ല​വ് പൂ​ർ​ണ​മാ​യും സൊ​സൈ​റ്റി​യാ​ണ് വ​ഹി​ക്കു​ന്ന​ത്.

വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം ഉ​ൾ​പ്പെ​ടു​ന്ന നീ​ല​ഗി​രി ജൈ​വ​മ​ണ്ഡ​ല​ത്തി​ലെ വ​നം, അ​ധി​നി​വേ​ശ​സ​സ്യ​ങ്ങ​ളു​ടെ വ്യാ​പ​നം​മൂ​ലം ക​ടു​ത്ത ഭീ​ഷ​ണി​യി​ലാ​ണ്. മ​ഞ്ഞ​ക്കൊ​ന്ന​യ്ക്കു പു​റ​മേ അ​രി​പ്പൂ(​കൊ​ങ്ങി​ണി), ക​മ്മ്യൂ​ണി​റ്റ് പ​ച്ച, ആ​ന​ത്തൊ​ട്ടാ​വാ​ടി, ധൃ​ത​രാ​ഷ്ട്ര​പ്പ​ച്ച, പാ​ർ​ത്തീ​നി​യം, ക​മ്മ​ൽ​പ്പൂ തു​ട​ങ്ങി​യ ഇ​നം അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളും വ​ന​ത്തി​ൽ ധാ​രാ​ള​മു​ണ്ട്. സ്വാ​ഭാ​വി​ക സ​സ്യ​ല​താ​ദി​ക​ളെ ന​ശി​പ്പി​ച്ചു ത​ഴ​ച്ചു​വ​ള​രു​ന്ന ഇ​വ കാ​ടി​ന്‍റെ സ​ന്തു​ല​ന​ത്തെ ത​ക​ർ​ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളി​ൽ തെ​ളി​ഞ്ഞി​രു​ന്നു.

മു​ത്ത​ങ്ങ റേ​ഞ്ചി​ലെ കാ​ക്ക​പ്പാ​ടം, ത​ക​ര​പ്പാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി നൂ​റു​ക​ണ​ക്കി​നു ഏ​ക്ക​ർ നൈ​സ​ർ​ഗി​ക അ​ടി​ക്കാ​ടാ​ണ് മ​ഞ്ഞ​ക്കൊ​ന്ന വ്യാ​പ​നം​മൂ​ലം ന​ശി​ച്ച​ത്. പ​തി​റ്റാ​ണ്ടു​ക​ൾ മു​ന്പ് സ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം ന​ട്ടു​വ​ള​ർ​ത്തി​യ തൈ​ക​ളാ​ണ് വ​ലി​യ വി​പ​ത്താ​യി മാ​റി​യ​ത്. തൈ​ക​ൾ വേ​രോ​ടെ പി​ഴു​തു​മാ​റ്റി​യും (അ​പ്റൂ​ട്ടിം​ഗ്) വ​ള​ർ​ച്ചെ​യ​ത്തി​യ​വ​യു​ടെ തോ​ൽ ഒ​രു മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ചെ​ത്തി​നീ​ക്കി ഉ​ണ​ക്കി​യും (ബാ​ർ​ക്കിം​ഗ്)​മ​ഞ്ഞ​ക്കൊ​ന്ന​ക​ളെ ന​ശി​പ്പി​ക്കാ​ൻ വ​ന​സേ​ന ന​ട​ത്തി​യ ശ്ര​മം വി​ജ​യി​ച്ചി​രു​ന്നി​ല്ല. സൂ​ര്യ​പ്ര​കാ​ശം ന​ന്നാ​യി ല​ഭി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ 28 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ കു​ട​യു​ടെ ആ​കൃ​തി​യി​ൽ വ​ള​രു​ന്ന സ​സ്യ​മാ​ണ് മ​ഞ്ഞ​ക്കൊ​ന്ന. മ​ണ്ണി​ന്‍റെ നൈ​സ​ർ​ഗി​ക ഗു​ണ​ങ്ങ​ൾ ന​ഷ്ട​മാ​ക്കു​ന്ന മ​ഞ്ഞ​ക്കൊ​ന്ന വ​ലി​യ​തോ​തി​ലു​ള്ള നി​ർ​ജ​ലീ​ക​ര​ണ​ത്തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ബം​ഗ​ളൂ​രു വൈ​ൽ​ഡ് ലൈ​ഫ് ക​ണ്‍​സ​ർ​വേ​ഷ​ൻ സൊ​സൈ​റ്റി 2019ലാ​ണ് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ മ​ഞ്ഞ​ക്കൊ​ന്ന നി​ർ​മാ​ർ​ജ​നം തു​ട​ങ്ങി​യ​ത്. മ​ഞ്ഞ​ക്കൊ​ന്ന​യു​ടെ ചെ​ടി​ക​ൾ വേ​രോ​ടെ പി​ഴു​ത് വീ​ണ്ടും കി​ളി​ർ​ക്കാ​ത്ത രീ​തി​യി​ൽ ത​ല​കു​ത്ത​നെ കു​ഴി​ച്ചി​ടു​ന്ന രീ​തി​യാ​ണ് സൊ​സൈ​റ്റി അ​വ​ലം​ബി​ച്ച​ത്. ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ണി​യ, കാ​ട്ടു​നാ​യ്ക്ക, മു​ള്ളു​ക്കു​റു​മ വി​ഭാ​ഗ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് പ്ര​വൃ​ത്തി​ക്കു നി​യോ​ഗി​ച്ച​ത്. വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ​ത്തി​നു​ള്ള ത​ന​തു ഫ​ണ്ടാ​ണ് സൊ​സൈ​റ്റി മ​ഞ്ഞ​ക്കൊ​ന്ന നി​ർ​മാ​ർ​ജ​ന​ത്തി​നു വി​നി​യോ​ഗി​ച്ച​ത്. വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ മു​ത്ത​ങ്ങ, ബ​ത്തേ​രി റേ​ഞ്ചു​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 3,000 ഏ​ക്ക​റി​ലാ​ണ് സൊ​സൈ​റ്റി മ​ഞ്ഞ​ക്കൊ​ന്ന നി​ർ​മാ​ർ​ജ​നം ന​ട​ത്തി​യ​ത്.

വ​ന​ത്തി​ലെ കാ​ക്ക​പ്പാ​ടം, രാം​പൂ​ർ, പൊ​ൻ​കു​ഴി, രാം​പ​ള്ളി, മു​ത്ത​ങ്ങ, ത​ക​ര​പ്പാ​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ചെ​റു​തും വ​ല​തു​മ​ട​ക്കം ഒ​ന്ന​ര​ക്കോ​ടി​യോ​ളം മ​ഞ്ഞ​ക്കൊ​ന്ന​ക​ൾ പി​ഴു​തു ത​ല​കു​ത്ത​നെ കു​ഴി​ച്ചി​ട്ടു. വ​ലി​യ ചെ​ടി​ക​ളു​ടെ വേ​രു​ക​ൾ കൊ​ത്തി​യ​രി​ഞ്ഞ് ഉ​ണ​ക്കി. മ​ഞ്ഞ​ക്കൊ​ന്ന നി​ർ​മാ​ർ​ജ​നം ന​ട​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​മ്മ്യൂ​ണി​സ്റ്റ്പ​ച്ച​യും ന​ശി​പ്പി​ച്ചു. ഒ​രു ല​ക്ഷം മു​ളം​തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. ഈ ​ഘ​ട്ട​ത്തി​ലാ​ണ് കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു പ്ര​വൃ​ത്തി നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്ന​ത്.

പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കാ​ൻ സൊ​സൈ​റ്റി​യും വ​നം-​വ​ന്യ​ജീ​വി വ​കു​പ്പും വൈ​കി​യാ​ൽ മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ മ​ഞ്ഞ​ക്കൊ​ന്ന വീ​ണ്ടും വ​ന​ത്തി​ൽ വ്യാ​പ​ക​മാ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.