ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​തം: ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ
Monday, May 16, 2022 12:06 AM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​സു​യ പൂ​ണ്ടാ​ണ് സി​പി​എം സ​മ​ര​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​തെ​ന്ന് പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ പ​റ​ഞ്ഞു.
2008 ൽ ​എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ത​റ​ക്ക​ല്ലി​ട്ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത് ഈ ​ഭ​ര​ണ സ​മി​തി​യാ​ണ്. പൊ​തു​ശ്മ​ശാ​ന​ത്തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്തു ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക്ഷീ​ര​മേ​ഖ​ല​യി​ല​ട​ക്കം ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.