നെ​ൽ​കൃ​ഷി​ക്കാ​ർ​ക്കു പ്ര​ഹ​ര​മാ​യി കാ​ലം തെ​റ്റി​യ മ​ഴ
Tuesday, May 17, 2022 11:48 PM IST
ക​ൽ​പ്പ​റ്റ: കാ​ലം തെ​റ്റി പെ​യ്യു​ന്ന മ​ഴ വ​യ​നാ​ട്ടി​ൽ നെ​ൽ​കൃ​ഷി​ക്കാ​ർ​ക്കു പ്ര​ഹ​ര​മാ​യി. ജി​ല്ല​യി​ൽ പ​ലേ​ട​ത്തും പാ​ട​ത്ത് കൊ​യ്തി​ട്ട നെ​ല്ല് ന​ന​ഞ്ഞും വെ​ള്ളം കെ​ട്ടി​നി​ന്നും ന​ശി​ക്കു​ക​യാ​ണ്. മ​ഴ ഏ​താ​നും ദി​വ​സം തു​ട​ർ​ന്നാ​ൽ നെ​ല്ലും വൈ​ക്കോ​ലും പൂ​ർ​ണ​മാ​യും ന​ശി​ക്കും. കൃ​ഷി​ക്കാ​രു​ടെ മാ​സ​ങ്ങ​ൾ നീ​ണ്ട അ​ധ്വാ​നം വെ​റു​തെ​യാ​കും.

മാ​ന​ന്ത​വാ​ടി ക​ല്ലോ​ടി പൂ​ള​ച്ചാ​ലി​ൽ കൊ​ച്ചു​മ​ല​യി​ൽ ജോ​സി​ന്‍റെ ഒ​രേ​ക്ക​ർ നെ​ല്ല് മ​ഴ​യി​ൽ ഭാ​ഗി​ക​മാ​യി ന​ശി​ച്ചു. കൊ​യ്തി​ട്ട നെ​ല്ലി​ൽ അ​ധി​ക​വും മു​ള​ച്ചു. വൈ​ക്കോ​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. ന​ന​ഞ്ഞ നെ​ല്ല് മെ​തി​ച്ചെ​ടു​ക്കു​ക പ്ര​യാ​സ​ക​ര​മാ​ണ്.

ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ജോ​സ് പ​റ​ഞ്ഞു.
ബാ​ങ്കി​ൽ​നി​ന്നു വാ​യ്പ​യെ​ടു​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. കൊ​യ്ത നെ​ല്ല് പാ​ട​ത്തു​നി​ന്നു നീ​ക്കാ​ത്ത മ​റ്റു ക​ർ​ഷ​ക​രും ക​ന​ത്ത ന​ഷ്ട​മാ​ണ് നേ​രി​ടു​ന്ന​ത്.