വെള്ളമുണ്ടയിൽ ശു​ചി​ത്വ ഹ​ർ​ത്താ​ൽ
Thursday, May 19, 2022 12:41 AM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ ഡെ​ങ്കി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ശു​ചി​ത്വ ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും ശു​ചീ​ക​ര​ണ​വും കൊ​തു​ക് ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം ത​രു​വ​ണ​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധി രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡു​ത​ല​ത്തി​ൽ വാ​ർ​ഡ് മെ​ന്പ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ൾ, തൊ​ഴി​ലു​റ​പ്പ് ജീ​വ​ന​ക്കാ​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.
ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജോ​ണ്‍​സ​ൻ ജോ​സ​ഫ്, രാ​ജേ​ഷ് കാ​ളി​യ​ത്ത്, സ്വ​പ്ന​ലേ​ഖ, സ​ന്തോ​ഷ് കാ​ര​യാ​ട് എ​ന്നി​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.