‘സ​ദ്ഗ​മ​യ': അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക സം​ഗ​മം 21 ന്
Thursday, May 19, 2022 12:41 AM IST
മാ​ന​ന്ത​വാ​ടി: രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​യും അ​ധ്യാ​പ​ക​രു​ടെ​യും അ​ന​ധ്യാ​പ​ക​രു​ടെ​യും സം​ഗ​മം ‘സ​ദ്ഗ​മ​യ’ 21 ന് ​ദ്വാ​ര​ക​യി​ൽ ന​ട​ക്കും.
700 ലേ​റെ​പ്പേ​ർ പ​ങ്കെ​ടു​ക്കു​ന്ന സം​ഗ​മം ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. പോ​ൾ മു​ണ്ടോ​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സി​ജോ ഇ​ളം​കു​ന്ന​പ്പു​ഴ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.
ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ങ്ങ​ളി​ലാ​യി സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​രെ​യും സം​സ്ഥാ​ന, ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ നേ​ട്ട​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ല​യ​ങ്ങ​ളേ​യും അ​ധ്യാ​പ​ക പ്ര​തി​ഭ​ക​ളേ​യും സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും.
വ​രു​ന്ന അ​ധ്യ​യ​ന വ​ർ​ഷം ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​നു​ള്ള ക​ർ​മ്മ​പ​ദ്ധ​തി സ​മ്മേ​ള​ന​ത്തി​ൽ രൂ​പീ​ക​രി​ക്കും.