ക​ലി​യ​ട​ങ്ങാ​തെ കാ​ട്ടാ​ന​ക്കൂ​ട്ടം; സ​ഹി​കെ​ട്ട് ജ​ന​ങ്ങ​ൾ
Friday, May 20, 2022 11:37 PM IST
വൈ​ത്തി​രി: കാ​ട്ടാ​ന​ക​ളു​ടെ പ​രാ​ക്ര​മം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങാ​നും കൃ​ഷി ചെ​യ്യാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ സ​ഹി​കെ​ട്ടി​രി​ക്കു​ക​യാ​ണ് ജ​ന​ങ്ങ​ൾ. കു​റി​ച്യ​ർ​മ​ല, വേ​ങ്ങ​ക്കോ​ട, സു​ഗ​ന്ധ​ഗി​രി തു​ട​ങ്ങി​യ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​വു​ന്ന​ത്. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ഇ​വി​ട​ങ്ങ​ളി​ൽ പ​തി​വാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും മ​ല​യോ​ര ക​ർ​ഷ​ക​രും താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണി​ത്.

ത​രി​യോ​ട്, വൈ​ത്തി​രി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യി​ലു​ള്ള സു​ഗ​ന്ധ​ഗി​രി, പാ​റ​ത്തോ​ട് തേ​യി​ല​ത്തോ​ട്ട​ങ്ങ​ളോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​ർ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ കാ​ടി​റ​ക്കം​മൂ​ലം ഭീ​തി​യി​ലാ​ണ്. സ്വ​കാ​ര്യ എ​സ്റ്റേ​റ്റു​ക​ളി​ലും കൃ​ഷി​ത്തോ​ട്ട​ങ്ങ​ളി​ലും ഇ​റ​ങ്ങി ക​മു​ക്, വാ​ഴ ഉ​ൾ​പ്പെ​ടെ കാ​ർ​ഷി​ക വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ് കാ​ട്ടാ​ന​ക​ൾ. പ​ക​ൽ സ​മ​യം വ​ന്യ​മൃ​ഗ​ശ​ല്യം​മൂ​ലം ജോ​ലി​ക്കു പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്. രാ​ത്രി​യും പ​ക​ലും വ്യ​ത്യാ​സ​മി​ല്ലാ​തെ ഏ​തു സ​മ​യ​ത്തും ആ​ന​ക​ൾ കൃ​ഷി​ത്തോ​ട്ട​ത്തി​ലി​റ​ങ്ങു​ക​യാ​ണ്. ഒ​ച്ച​യെ​ടു​ത്തും പ​ട​ക്കം പൊ​ട്ടി​ച്ചു​മാ​ണ് ഇ​വ​യെ തു​ര​ത്തു​ന്ന​ത്. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ വ​നം വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ മ​ര​കാ​വ്, വേ​ലി​യ​ന്പം, ഭൂ​ദാ​നം പ്ര​ദേ​ശ​ങ്ങ​ളി​ൽ നെ​യ്കു​പ്പ വ​ന​ത്തി​ൽ നി​ന്ന് കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി. കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ. കാ​പ്പി​ക്കു​ന്ന്, മൂ​ഴി​മ​ല, കൊ​ട്ട​മു​ര​ട് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ക​ൾ വ​ലി​യ ഭീ​തി വി​ത​യ്ക്കു​ന്ന​ത്. വ​നാ​തി​ർ​ത്തി​യി​ലെ പ്ര​തി​രോ​ധ കി​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ കു​റേ കാ​ല​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തു​മൂ​ലം കാ​ട്ടാ​ന​ക​ൾ​ക്ക് സു​ഗ​മ​മാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​വാ​ൻ സാ​ധി​ക്കും. ഇ​തോ​ടൊ​പ്പം വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഷോ​ക്ക് ലൈ​നു​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് കാ​ല​ങ്ങ​ളാ​യി.

വ​നം​വ​കു​പ്പ് ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ തി​ക​ഞ്ഞ ഉ​ദാ​സീ​ന​ത​യാ​ണ് കാ​ണി​ക്കു​ന്ന​ത്. രാ​പ​ക​ൽ ആ​ന​പ്പേ​ടി മൂ​ലം നാ​ട്ടു​കാ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​താ​യി. രാ​വി​ലെ പാ​ല് കൊ​ടു​ക്കു​വാ​ൻ പോ​കു​ന്ന പ​ല​രും ആ​ന​യു​ടെ മു​ൻ​പി​ൽ പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ മേ​ഞ്ഞു​ന​ട​ക്കു​ന്ന കാ​ട്ടാ​ന​ക​ൾ വേ​ലി​യ​ന്പം, നെ​യ്ക്കു​പ്പ റൂ​ട്ടി​ൽ യാ​ത്ര ചെ​യ്യു​ന്ന ഇ​രു​ച​ക്ര യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.

ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന കാ​ട്ടാ​ന​ക​ളെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. ത​ക​ർ​ന്നു കി​ട​ക്കു​ന്ന പ്ര​തി​രോ​ധ കി​ട​ങ്ങു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ക​യും വൈ​ദ്യു​ത പ്ര​തി​രോ​ധം പു​നഃ​സ്ഥാ​പി​ക്കു​ക​യും വേ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.