ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ച്
Friday, May 20, 2022 11:37 PM IST
ക​ൽ​പ്പ​റ്റ: അ​നി​യ​ന്ത്രി​ത​മാ​യ പേ​പ്പ​ർ വി​ല​ക്ക​യ​റ്റ​ത്തി​ലും ജി​എ​സ്ടി വ​ർ​ധ​ന​യി​ലും പ്ര​തി​ഷേ​ധി​ച്ചു കേ​ര​ളാ പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള​ത്തി​ലാ​ക​മാ​നം സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റി​ന് മു​ന്പി​ൽ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി.
കേ​ര​ള​ത്തി​ലെ ഒ​ത്തി​രി കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​കു​ന്ന ഒ​രു വ്യ​വ​സാ​യ​മാ​ണ് പ്രി​ന്‍റിം​ഗ് മേ​ഖ​ല. അ​തി​ലെ മു​ത​ലാ​ളി​മാ​ർ ത​ന്നെ​യാ​ണ് അ​തി​ലെ തൊ​ഴി​ലാ​ളി​ക​ളും.
അ​തു​കൊ​ണ്ടു ആ ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കു​ന്ന ജി​എ​സ്ടി വ​ർ​ധ​ന​യും പേ​പ്പ​ർ ക്ഷാ​മ​വും വി​ല​ക്ക​യ​റ്റ​വും ആ​ദ്യം ബാ​ധി​ക്കു​ന്ന​ത് അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ ആ​യി​രി​ക്കു​മെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ർ പ​റ​ഞ്ഞു.
കെ.​സി. കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ധ​ർ​ണ​യി​ൽ വി. ​ഹാ​രി​സ്, പി.​വി. ന്യൂ​ട്ട​ണ്‍, വി. ​ദി​നേ​ഷ്കു​മാ​ർ, ഇ. ​ഹൈ​ദ്രു, പി.​യു. ജോ​യി, സി.​പി. മൊ​യ്തീ​ൻ, വി.​പി. ര​ത്ന​രാ​ജ്, വി.​ജെ. ജോ​സ്, വി. ​അ​ബു വി​ന്ന​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.