മ​ണ​ൽ വാ​ര​ൽ: തോ​ടു​ക​ളും പാ​ല​ങ്ങ​ളും ഭീ​ഷ​ണി​യി​ൽ
Tuesday, May 24, 2022 12:24 AM IST
വൈ​ത്തി​രി: പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ തോ​ടു​ക​ൾ കേ​ന്ദ്രീക​രി​ച്ച് മ​ണ​ലൂ​റ്റ് ത​കൃ​തി. ജ​ല​നി​ര​പ്പ് താ​ഴ്ന്ന പാ​ല​ത്തി​ന് താ​ഴെ തോ​ടു​ക​ളി​ലാ​ണ് മ​ണ​ൽ​ഖ​ന​നം ന​ട​ത്തു​ന്ന​ത്. വ്യാ​പ​ക മ​ണ​ൽ എ​ടു​ക്കു​ന്ന​തോ​ടെ തോ​ടി​ന്‍റെ കു​റു​കെ​യു​ള്ള പാ​ല​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ​യും മൈ​ല​ന്പാ​ത്തി, അ​ച്ചൂ​ർ, റോ​ഡു​ക​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ല​ങ്ങ​ളും പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള​താ​ണ്.

ക​ഴി​ഞ്ഞ ര​ണ്ടു​പ്ര​ള​യ​ങ്ങ​ളി​ലാ​യി വ​ൻ​തോ​തി​ൽ മ​ണ​ൽ പു​ഴ​യി​ൽ ഒ​ഴു​കി​യെ​ത്തി​യി​രു​ന്നു. നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ മ​ണ​ൽ​വാ​ര​ൽ സം​ഘ​ങ്ങ​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പു​ഴ​യു​ടെ പ​ല മേ​ഖ​ല​ക​ളി​ലാ​യി ഖ​ന​നം ന​ട​ത്തി മ​ണ​ൽ ക​ട​ത്തു​ക​യാ​ണ്. ര​ണ്ടു പാ​ല​ങ്ങ​ളു​ടെ​യും തൂ​ണു​ക​ൾ തോ​ടി​നു​ള്ളി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളു​ടെ അ​ടി​വ​ശ​ത്ത് തോ​ടി​നു​ള്ളി​ൽ അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന മ​ണ​ൽ ഖ​ന​നം മൂ​ലം തൂ​ണു​ക​ൾ​ക്ക് ബ​ല​ക്ഷ​യ​മു​ണ്ടാ​യാ​ൽ പാ​ല​ങ്ങ​ൾ നി​ലം​പൊ​ത്തും.