പ​ഞ്ചാ​യ​ത്ത് അം​ഗം തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Thursday, June 23, 2022 12:00 AM IST
ക​ൽ​പ്പ​റ്റ: പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് അം​ഗം എ​ട​ക്കൊ​ന്പം വാ​ഴ​ക്ക​ണ്ടി ശ​ശി​ധ​ര​നാ​ണ്(56) മ​രി​ച്ച​ത്.

വീ​ടി​നു സ​മീ​പം അ​യ​ൽ​വാ​സി​യു​ടെ തോ​ട്ട​ത്തി​ലെ ഷെ​ഡ്ഡി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ശ​ശി​ധ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സി​പി​എം ക​ണി​യാ​ന്പ​റ്റ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​മാ​ണ്. ക​ന്പ​ള​ക്കാ​ട് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. ശ​ശി​ധ​ര​ൻ മു​ന്പ് ഹൃ​ദ്രോ​ഗ​ത്തി​നു ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ടെ​ന്നു പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. ഭാ​ര്യ: അ​നി​ത. മ​ക്ക​ൾ: വി​ജ​യ്, അ​ജ​യ്.