ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ബ​യോ​നെ​സ്റ്റ് ഇ​ൻ​ക്യു​ബേ​റ്റ​ർ
Saturday, June 25, 2022 12:43 AM IST
ക​ൽ​പ്പ​റ്റ: ഹെ​ൽ​ത്ത്കെ​യ​ർ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് ഇ​ൻ​ക്യു​ബേ​ഷ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് വ​യ​നാ​ട്ടി​ലെ ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് (ഡി​എം​എം​സി) ബ​യോ​ടെ​ക്നോ​ള​ജി ഇ​ൻ​ഡ​സ്ട്രി റി​സേ​ർ​ച്ച് അ​സി​സ്റ്റ​ൻ​സ് കൗ​ണ്‍​സി​ലി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചു.
6.5 കോ​ടി രൂ​പ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​ച്ചെ​ല​വ്. ആ​രോ​ഗ്യ​പ​രി​ച​ര​ണ രം​ഗ​ത്ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ കാ​ല​ഘ​ട്ട​മാ​ണ് ഇ​തെ​ന്നും ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബ​യോ​നെ​സ്റ്റ് ഇ​ൻ​ക്യു​ബേ​റ്റ​ർ പു​തി​യ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ​ക്കും പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത്കെ​യ​ർ സ്ഥാ​പ​ക ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ പ​റ​ഞ്ഞു. ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യാ​വു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളാ​യും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളാ​യും മാ​റ്റാ​നും അ​തി​ലൂ​ടെ ലാ​ബി​ൽ നി​ന്നും വി​പ​ണി​യി​ലേ​ക്കു​ള്ള സ​മ​യം ലാ​ഭി​ക്കാ​നും സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​നും ബ​യോ​നെ​സ്റ്റ് ഇ​ൻ​ക്യു​ബേ​റ്റ​ർ സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത്കെ​യ​ർ, അ​ഗാ​പ്പെ ഡ​യ​ഗ്നോ​സ്റ്റി​ക്സ്, അ​പ്ലൈ​ഡ് മെ​റ്റീ​രി​യ​ൽ​സ്, മ​ത​ർ​സ​ണ്‍, ഇ​ന്‍റ​ൽ പി​ക്സ​ൽ - ഫ്യൂ​ജി ഫി​ലിം, കാ​ർ​പ്പ്ൾ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ​ണ് നി​ല​വി​ൽ സം​രം​ഭ​ത്തി​ലെ പ​ങ്കാ​ളി​ക​ൾ.