പരിസ്ഥിതിലോല മേഖല: ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ത്തി
Saturday, June 25, 2022 12:43 AM IST
പു​ൽ​പ്പ​ള്ളി: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​ടെ പേ​രി​ൽ ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന നി​യ​മ ന​ട​പ​ടി​ക​ളി​ൽ നി​ന്ന് നാ​ടി​നെ ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ​എ​ൻ​ടി​യു​സി പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം സ​മാ​പ​നം കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗം കെ.​എ​ൽ. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​യ​നാ​ട​ൻ ക​ർ​ഷ​ക​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു സ​ണ്ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു റെ​ജി പു​ളി​ങ്കു​ന്നേ​ൽ, ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, സി​ജു പൗ​ലോ​സ്, മ​ണി പാ​ന്പാ​നാ​ൽ, പി.​ഡി. ജോ​ണി, വ​ർ​ഗീ​സ് മു​രി​യ​ൻ കാ​വി​ൽ, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, കെ.​എ​ൽ. ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ത​രി​യോ​ട് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു
ത​രി​യോ​ട്: സം​ര​ക്ഷി​ത വ​ന​ങ്ങ​ളു​ടെ ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി നീ​ക്കി​ക്കി​ട്ടു​ന്ന​തി​നു ഉ​ത​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗം തീ​രു​മാ​നി​ച്ചു. ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ വ​രു​ന്ന​തു ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം വി​ളി​ച്ച​ത്. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​മേ​യം പാ​സാ​ക്കി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ൾ​ക്കു അ​യ​യ്ക്കും. പൊ​തു ഗ്രാ​മ​സ​ഭ ചേ​ർ​ന്നും തീ​രു​മാ​ന​മെ​ടു​ക്കും. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വി.​ജി. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​ന ന​വീ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ഷീ​ജ ആ​ന്‍റ​ണി, ഷ​മീം പാ​റ​ക്ക​ണ്ടി, മെം​ബ​ർ​മാ​രാ​യ കെ.​എ​ൻ. ഗോ​പി​നാ​ഥ​ൻ, ബീ​ന റോ​ബി​ൻ​സ​ണ്‍, പു​ഷ്പ മ​നോ​ജ്, വ​ത്സ​ല ന​ളി​നാ​ക്ഷ​ൻ, സി​ബി​ൾ എ​ഡ്വേ​ർ​ഡ്, സെ​ക്ര​ട്ട​റി എം.​ബി. ല​തി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് എം.​എ. ജോ​സ​ഫ്, ബ​ഷീ​ർ പു​ള്ളാ​ട്ട്, ഏ​ബ്ര​ഹാം മാ​സ്റ്റ​ർ, എം.​ടി. ജോ​ണ്‍, ടി.​വി. ജോ​സ്, പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, ജോ​ജി​ൻ ടി. ​ജോ​യ്, ജോ​സ് ജെ. ​മ​ല​യി​ൽ, രാ​ധ മ​ണി​യ​ൻ, പി.​കെ. മു​സ്ത​ഫ, എം. ​സ​ണ്ണി, സി.​ടി. ന​ളി​നാ​ക്ഷ​ൻ, ടി. ​മു​ജീ​ബ് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.
പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേ കെ​സി​വൈ​എം സം​സ്ഥാ​ന സ​മി​തി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും
മാ​ന​ന്ത​വാ​ടി: മ​ല​യോ​ര ജ​ന​ത​യു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേ കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം 6.30 ന് ​മാ​ന​ന്ത​വാ​ടി ടൗ​ണി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വും ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ 11.30 മു​ത​ൽ ദ്വാ​ര​ക പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ യൂ​ത്ത് കോ​ണ്‍​ക്ലേ​വും ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​ല​ബാ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി, ത​ല​ശേ​രി, കോ​ഴി​ക്കോ​ട്, താ​മ​ര​ശേ​രി, ക​ണ്ണൂ​ർ രൂ​പ​ത​ക​ളി​ലെ യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന യൂ​ത്ത് കോ​ണ്‍​ക്ലേ​വി​ൽ ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ൽ​എ ടി.​സി​ദ്ദി​ക്ക്, കി​ഫാ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​ല​ക്സ് ഒ​ഴു​ക​യി​ൽ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത കെ​സി​വൈ​എം സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​സ്റ്റീ​ഫ​ൻ തോ​മ​സ്, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​ജോ ഇ​ട​യാ​ടി​ൽ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ച്ചു കു​ര്യ​ൻ തോ​മ​സ്, ഡെ​ലി​ൻ ഡേ​വി​ഡ്, റ്റി​ബി​ൻ പാ​റ​യ്ക്ക​ൽ, ഫാ. ​അ​റ​സ്റ്റി​ൻ ചി​റ​യ്ക്ക​ത്തോ​ട്ട​ത്തി​ൽ, സി​സ്റ്റ​ർ സാ​ലി ആ​ൻ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
പ്ര​തി​ഷേ​ധ സം​ഗ​മം
ന​ട​ത്തി
പൂ​താ​ടി: ശ്രേ​യ​സ് പൂ​താ​ടി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി.
പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കു​ക​യും ചെ​യ്തു. പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല വ​ന്നാ​ലു​ള്ള വി​പ​ത്തി​നെ​ക്കു​റി​ച്ച് കെ.​എ​ൻ. ര​മേ​ശ​ൻ ക്ലാ​സെ​ടു​ത്തു. ശ്രേ​യ​സ് പു​ൽ​പ്പ​ള്ളി മേ​ഖ​ലാ കോ​ഡി​നേ​റ്റ​ർ കെ.​ഒ. ഷാ​ൻ​സ​ണ്‍ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ശ്രേ​യ​സ് വു​മ​ണ്‍ കോ​ഡി​നേ​റ്റ​ർ ബി​നി തോ​മ​സ്, മേ​ഴ്സി ദേ​വ​സ്യ, ജീ​ന മാ​ത്യു, സി​സി​ലി പോ​ൾ, ല​തി​ക ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.