ഇ​രി​പ്പു​റ​യ്ക്കാ​തെ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ
Saturday, June 25, 2022 12:43 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ഇ​രി​പ്പു​റ​യ്ക്കാ​തെ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ. ഏ​താ​നും നാ​ളു​ക​ളാ​യി ര​ണ്ടു വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​മാ​രാ​ണ് ജി​ല്ല​യി​ൽ. ഇ​ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന​ക​ത്തും പു​റ​ത്തും ച​ർ​ച്ച​യാ​യി​രി​ക്കെ, ചു​മ​ത​ല​യേ​റ്റ് മാ​സം തി​ക​യും​മു​ന്പു ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റെ സ്ഥ​ലം​മാ​റ്റി. ദീ​ർ​ഘ​കാ​ല​മാ​യി ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തു വി​വാ​ദ​മാ​യ​പ്പോ​ൾ ര​ണ്ടു ത​സ്തി​ക​ക​ളി​ലും നി​യ​മ​ന​ത്തി​നു വ​കു​പ്പ​ധി​കൃ​ത​ർ ത​യാ​റാ​യി. പ​ക്ഷേ, നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഒ​ന്നി​നു പ​ക​രം ര​ണ്ടു ഡി ​ഡി ഇ​മാ​രാ​ണ് ജി​ല്ല​യി​ലെ​ത്തി​യ​ത്. ജൂ​ണ്‍ മൂ​ന്നി​നു ഇ​ടു​ക്കി ജി​ല്ലാ വി​ദ്യ​ഭ്യാ​സ ഉ​പ​ഡ​യ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സി​നെ വ​യ​നാ​ട്ടി​ലേ​ക്കും നി​ല​വി​ലെ ഡി​ഡി​ഇ കെ. ​ശ​ശി​പ്ര​ഭ​യെ ഇ​ടു​ക്കി​യി​ലേ​ക്കും സ്ഥ​ലം​മാ​റ്റി ഉ​ത്ത​ര​വാ​യി.
ഇ​തി​ൽ ശ​ശീ​ന്ദ്ര​വ്യാ​സ് വ​യ​നാ​ട് സ്വ​ദേ​ശി​യാ​ണ്. ശ​ശി​പ്ര​ഭ മ​ല​പ്പു​റം​കാ​രി​യും. സ്ഥ​ലം​മാ​റ്റ​ത്തി​നെ​തി​രെ ശ​ശി​പ്ര​ഭ കേ​ര​ള അ​ഡ്മ​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച് അ​നു​കൂ​ല ഉ​ത്ത​ര​വ് നേ​ടി. ഇ​തു​മാ​യി അ​വ​ർ വ​രു​ന്ന​തി​നു മു​ന്നേ ശ​ശീ​ന്ദ്ര​വ്യാ​സ് ഇ​ടു​ക്കി​യി​ൽ​നി​ന്നു വ​യ​നാ​ട്ടി​ലെ​ത്തി ചു​മ​ത​ല​യേ​റ്റു.
ഇ​തോ​ടെ ട്രി​ബ്യൂ​ണ​ൽ വി​ധി​യു​ടെ ബ​ല​ത്തി​ൽ ശ​ശി​പ്ര​ഭ​യും സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​മാ​യി ശ​ശീ​ന്ദ്ര​വ്യാ​സും ഓ​ഫീ​സി​ൽ ഇ​ടം നേ​ടി. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഓ​ഫീ​സി​ൽ ഒ​രേ ത​സ്തി​ക​യി​ൽ ഒ​രേ​സ​മ​യം ര​ണ്ടു പേ​രു​ടെ സാ​ന്നി​ധ്യം. ര​ണ്ട് ഡി​ഡി​ഇ​മാ​ർ ഒ​രേ​സ​മ​യം ഓ​ഫീ​സി​ലു​ണ്ടാ​യി​ട്ടും പ​രീ​ക്ഷാ​ഫ​ല​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല അ​വ​ലോ​ക​നം​പോ​ലും ന​ട​ന്നി​ല്ലെ​ന്ന​തു വേ​റെ കാ​ര്യം. ഡി​ഡി​ഇ ഓ​ഫീ​സി​ലെ ക​സേ​ര​ക​ളി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ.​ആ​ർ. സു​ധ​ർ​മ​യെ എ​റ​ണാ​കു​ളം ഡി​ഇ​ഒ​യാ​യും ക​ല്ലാ​ച്ചി ജി​എ​ച്ച്എ​സ്എ​സ് ഹെ​ഡ്മാ​സ്റ്റ​ർ കെ. ​സു​നി​ൽ​കു​മാ​റി​നെ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി വ​യ​നാ​ട് ഡി​ഇ​ഒ ആ​യും നി​യ​മി​ച്ച​ത്. ചു​മ​ത​ല​യേ​റ്റു കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​ധ​ർ​മ​യ്ക്കു പൊ​ടു​ന്ന​നെ സ്ഥ​ലം​മാ​റ്റം.
എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പൊ​തു​പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച് ദി​വ​സ​ങ്ങ​ളാ​യി​ട്ടും അ​വ​ലോ​ക​ന​ത്തി​നും പോ​രാ​യ്മ​ക​ക​ളു​ടെ പ​രി​ഹാ​ര​ത്തി​നു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നു വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​രി​ഭ​വം പ​റ​യു​ന്നു​ണ്ട്.
ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​വും ഗു​ണ​നി​ല​വാ​ര​വും ത​ക​ർ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് വ​കു​പ്പു മേ​ധാ​വി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പൊ​തു​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വ​ന്ന​പ്പോ​ൾ മൂ​ന്നു വി​ഭാ​ഗ​ത്തി​ലും സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും പി​ന്നി​ൽ വ​യ​നാ​ടാ​ണ്.