ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി വി​ള​വെ​ടു​പ്പ് തു​ട​ങ്ങി
Sunday, June 26, 2022 12:13 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് സ​ർ​വീ​സ് ബാ​ങ്കി​ന്‍റെ ജൈ​വ പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ൽ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം നൂ​റു​ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടേ​ക്ക​റി​ൽ പ​ട​വ​ലം, പ​യ​ർ, ചി​ര​ങ്ങ എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. പി. ​അ​ബ്ദു​ൽ ഹ​മീ​ദ് എം​എ​ൽ​എ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് സെ​ക്ര​ട്ട​റി എം. ​രാ​മ​ദാ​സ്, ഡ​യ​റ​ക്ട​ർ മാ​രാ​യ കെ. ​ഹം​സ, എം. ​സൈ​നു​ദ്ധീ​ൻ, എം. ​അ​യ്യ​പ്പ​ൻ, കെ.​വി. ലീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.