ബ​ഫ​ർ​സോ​ണ്‍: പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Monday, June 27, 2022 11:58 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ഫ​ർ​സോ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേ മൂ​ല​ങ്കാ​വ് സെ​ന്‍റ് ജൂ​ഡ് അ​യ​ൽ​ക്കൂ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ സു​പ്രീം കോ​ട​തി വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും അ​യ​ൽ​ക്കൂ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടു.
വ​നാ​തി​ർ​ത്തി​യി​ൽ കി​ട​ങ്ങു​ക​ളും വേ​ലി​ക​ളും നി​ർ​മി​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ളെ വ​ന​ത്തി​ൽ ത​ന്നെ സം​ര​ക്ഷി​ക്കാ​ൻ​ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ചാ​ക്കോ വെ​ള്ള​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്ണി വി​ള​കു​ന്നേ​ൽ, വ​ർ​ഗീ​സ് മോ​ള​ത്ത്, സു​നി റാ​ത്ത​പ്പി​ള്ളി, മാ​ത്യു പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.