ഗ്ര​ന്ഥ​ശാ​ല​ക​ൾ ന​വോ​ഥാ​ന​ത്തി​ന്‍റെ ചാ​ല​ക​ശ​ക്തി​ക​ൾ: ക​വി വീ​രാ​ൻ​കു​ട്ടി
Wednesday, June 29, 2022 12:32 AM IST
അ​ഞ്ചു​കു​ന്ന്: കേ​ര​ളീ​യ ന​വോ​ത്ഥാ​ന​ത്തി​ന്‍റെ ചാ​ല​ക​ശ​ക്തി​ക​ളാ​യി വ​ർ​ത്തി​ച്ച​ത് ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല​ക​ളാ​ണെ​ന്ന് ക​വി​യും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ വീ​രാ​ൻ​കു​ട്ടി. വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി​യും അ​ഞ്ചു​കു​ന്ന് പൊ​തു​ജ​ന ഗ്ര​ന്ഥാ​ല​യ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സ​ർ​ഗ​സം​വാ​ദ​വും ക​വി​യ​ര​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വാ​യി​ച്ചു​വ​ള​ർ​ന്ന സ​മൂ​ഹം പ്ര​സ​രി​പ്പി​ച്ച വെ​ളി​ച്ച​മാ​ണ് കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന മാ​ന​വി​ക ബോ​ധ​ത്തി​ന്‍റെ​യും സാം​സ്കാ​രി​ക ഉ​ന്ന​മ​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​മെ​ന്നു വീ​രാ​ൻ​കു​ട്ടി പ​റ​ഞ്ഞു.
മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​ടി. സു​ഗ​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ബാ​വ കെ. ​പാ​ലു​കു​ന്ന് ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി.
എ​ഴു​ത്തു​കാ​ര​ൻ ഷാ​ജി പു​ൽ​പ്പ​ള്ളി, ജി​ത്തു ത​ന്പു​രാ​ൻ, ഡോ.​കെ.​ഐ. ജ​യ​ശ​ങ്ക​ർ, പി.​കെ. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​വി​യ​ര​ങ്ങി​ൽ സാ​ദി​ർ ത​ല​പ്പു​ഴ, സ്റ്റെ​ല്ല മാ​ത്യു, പി.​സി. മ​ജീ​ദ്, അ​നി​ൽ കു​റ്റി​ച്ചി​റ, റോ​യ്സ​ണ്‍ പി​ലാ​ക്കാ​വ്, ശ​ശി വെ​ള്ള​മു​ണ്ട, കെ.​കെ. മൊ​യ്തീ​ൻ കോ​യ, കെ. ​അ​ഹ്സ​ന, ഷീ​മ മ​ഞ്ചാ​ൻ, ആ​യി​ഷ മാ​ന​ന്ത​വാ​ടി, പ്ര​ജി​ഷ ജ​യ​രാ​ജ്, റി​ഷ ന​സ്രീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ​യും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ജേ​താ​ക്ക​ളെ​യും അ​നു​മോ​ദി​ച്ചു. ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് കെ.​വി. സു​രേ​ന്ദ്ര​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി വി. ​ശാ​ന്ത ന​ന്ദി​യും പ​റ​ഞ്ഞു.