പ​ത്ര ഓ​ഫീ​സു​ക​ൾ​ക്കു പോ​ലീ​സ് കാ​വ​ൽ
Thursday, June 30, 2022 12:44 AM IST
ക​ൽ​പ്പ​റ്റ: എ​ൽ​ഡി​എ​ഫ് ജി​ല്ലാ റാ​ലി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ത്രം ഓ​ഫീ​സൂ​ക​ൾ​ക്കു പോ​ലീ​സ് കാ​വ​ൽ. മ​ല​യാ​ള മ​നോ​ര​മ, മാ​തൃ​ഭൂ​മി, വീ​ക്ഷ​ണം, ച​ന്ദ്രി​ക ദി​ന​പ​ത്ര​ങ്ങ​ളു​ടെ ജി​ല്ലാ ഓ​ഫീ​സു​ക​ൾ​ക്കാ​ണ് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പ​ടു​ത്തി​യ​ത്.
രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സി​ൽ ന​ട​ന്ന എ​സ്എ​ഫ്ഐ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ റാ​ലി​ക്കി​ടെ ദേ​ശാ​ഭി​മാ​നി ഓ​ഫീ​സി​നു​നേ​രേ ക​ല്ലേ​റു​ണ്ടാ​യി.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​രു​ത​ൽ ന​ട​പ​ടി എ​ന്ന നി​ല​യി​ലാ​ണ് ഏ​താ​നും പ​ത്രം ഓ​ഫീ​സു​ക​ൾ​ക്കു റാ​ലി ക​ഴി​യു​ന്ന​തു​വ​രെ സു​ര​ക്ഷ ഒ​രു​ക്കി​യ​ത്. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും പോ​ലീ​സ് ജാ​ഗ്ര​ത പു​ല​ർ​ത്തി.