കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റേ​ത് ക​ർ​ഷ​ക​രെ നി​രാ​ക​രി​ക്കു​ന്ന സ​മീ​പ​നം: രാ​ഹു​ൽ​ ഗാ​ന്ധി എം​പി
Saturday, July 2, 2022 12:39 AM IST
മാ​ന​ന്ത​വാ​ടി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്േ‍​റ​ത് ക​ർ​ഷ​ക​രെ നി​രാ​ക​രി​ക്കു​ന്ന സ​മീ​പ​ന​മാ​ണെ​ന്നു രാ​ഹു​ൽ​ഗാ​ന്ധി എം​പി. ഫാ​ർ​മേ​ഴ്സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ​വും ശ​താ​ബ്ദി സ്മാ​ര​ക മ​ന്ദി​ര​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ർ​ഷ​ക​രെ മാ​റ്റി​നി​ർ​ത്തി രാ​ജ്യ​ത്തി​നു പു​രോ​ഗ​തി കൈ​വ​രി​ക്കാ​നാ​കി​ല്ല. ഈ ​യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ണ്ടു പ്ര​വ​ർ​ത്തി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല. കാ​ർ​ഷി​ക മേ​ഖ​ല​യെ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ഴ​യു​ക​യാ​ണ്. ഇ​തു​ത​ന്നെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രും ചെ​യ്യു​ന്ന​ത്.
ആ​വ​ശ്യ​മാ​യ പി​ൻ​ബ​ലം ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി. കേ​ന്ദ്ര സ​ർ​ക്കാ​ർ കൃ​ഷി​ക്കാ​രെ എ​ങ്ങ​നെ കാ​ണു​ന്നു എ​ന്ന​തി​നു ഉ​ദാ​ഹ​ര​ണ​മാ​ണ് നേ​ര​ത്തേ കൊ​ണ്ടു​വ​ന്ന കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ​രി​ഷ്ക​ര​ണ​ങ്ങ​ളു​ടെ ഗു​ണം സാ​ധാ​ര​ണ ക​ർ​ഷ​ക​ർ​ക്കു പ്രാ​പ്ത​മാ​കു​ന്നി​ല്ല.
ജ​ന​വി​രു​ദ്ധ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ സ​മ​രം ന​യി​ച്ച​തി​ൽ കോ​ണ്‍​ഗ്ര​സി​ന് അ​ഭി​മാ​ന​മു​ണ്ടെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​ൻ.​കെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​പി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, കെ. ​സു​ധാ​ക​ര​ൻ, എം​എ​ൽ​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ടി. ​സി​ദ്ദീ​ഖ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, ബാ​ങ്ക് മാ​നോ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം. ​മ​നോ​ജ്കു​മാ​ർ, ഡ​യ​റ​ക്ട​ർ ബേ​ബി ഇ​ള​യി​ടം, ന​ഗ​ര​സ​ഭ ചെ​യ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം​പി​യു​ടെ പ്ര​സം​ഗം ടി. ​സി​ദ്ദീ​ഖ് എം​എ​ൽ​എ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി.