പേ​വി​ഷ​ബാ​ധ! ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ
Sunday, July 3, 2022 12:27 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ർ​ധി​ച്ച തോ​തി​ൽ പേ​വി​ഷ​ബാ​ധ​യും അ​തോ​ട​നു​ബ​ന്ധി​ച്ച് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ.​കെ. സ​ക്കീ​ന അ​റി​യി​ച്ചു.

മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന ഏ​റ്റ​വും ഭീ​തി​ജ​ന്യ​മാ​യ രോ​ഗ​മാ​ണ് പേ​വി​ഷ​ബാ​ധ. ഇ​ത് ഒ​രു വൈ​റ​സ് രോ​ഗ​മാ​ണ്. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ് സാ​ധാ​ര​ണ രോ​ഗ പ​ക​ർ​ച്ച ഉ​ണ്ടാ​കു​ന്ന​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളാ​യ ചെ​ന്നാ​യ കു​റു​ക്ക​ൻ, കു​ര​ങ്ങ​ൻ, പ​ന്നി, വ​വ്വാ​ലു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു​മാ​ണ് വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് രോ​ഗ പ​ക​ർ​ച്ച ഉ​ണ്ടാ​കു​ന്ന​ത്.