പ്ല​സ് വ​ണ്‍ സീ​റ്റ് അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ക്ക​ണം: ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ
Sunday, July 3, 2022 12:29 AM IST
ക​ൽ​പ്പ​റ്റ: എ​സ്എ​സ്എ​ൽ​സി പാ​സാ​യ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​നു ആ​നു​പാ​തി​ക​മാ​യി ജി​ല്ല​യി​ൽ പ്ല​സ് വ​ണ്‍ സീ​റ്റ് ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നു ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​ട​ർ​പ​ഠ​ന​ത്തെ ബാ​ധി​ക്കു​ന്ന സ്ഥി​തി​യാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. പ​ത്താം​ത​രം ക​ഴി​ഞ്ഞ മു​ഴു​വ​ൻ പേ​ർ​ക്കും പ്ര​വേ​ശ​നം ന​ൽ​കാ​ൻ​മാ​ത്രം പ്ല​സ് വ​ണ്‍ സീ​റ്റു​ക​ൾ ജി​ല്ല​യി​ൽ ഇ​ല്ല.

ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ കൂ​ടു​ത​ൽ കോ​ഴ്സു​ക​ളും അ​ധി​കം ബാ​ച്ചു​ക​ളും അ​നു​വ​ദി​ക്ക​ണം. ജ​ന​റ​ൽ, ന്യൂ​ന​പ​ക്ഷ, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും താ​ത്പ​ര്യ​മു​ള്ള സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ സീ​റ്റ് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്ത​ണം. ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഹൈ​സ്കൂ​ളു​ക​ളും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യാ​യി ഉ​യ​ർ​ത്തു​ന്ന​ത് പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന പ്ര​ശ്നം ഒ​ര​ള​വോ​ളം പ​രി​ഹൃ​ത​മാ​കു​ന്ന​തി​നു സ​ഹാ​യ​ക​മാ​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.