‘പു​ൽ​പ്പ​ള്ളി ടൗ​ണി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ’
Sunday, July 3, 2022 12:29 AM IST
പു​ൽ​പ്പ​ള്ളി: ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ഴി​യാ​ത്രി​ക​ർ​ക്ക് ഭീ​ഷ​ണി​യാ​യി കൊ​ണ്ടി​രി​ക്കു​ന്ന തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന​യാ​വ​ശ്യം ശ​ക​ത​മാ​കു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തും താ​ഴെ​യ​ങ്ങാ​ടി​യി​ലും ആ​ശു​പ​ത്രി പ​രി​സ​ര​ത്തും തെ​രു​വു​നാ​യ ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ രാ​വി​ലെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് റോ​ഡി​ലു​ടെ ന​ട​ന്ന് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ലെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ​രാ​തി. അ​ടി​യ​ന്ത​ര​മാ​യി തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്ന് പു​ൽ​പ്പ​ള്ളി ഫ്ര​ണ്ട്സ് സ്വാ​ശ്ര​യ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. സ​ജി മാ​ത്യു, രാ​ജു, സ​ന​ൽ​കു​മാ​ർ, എ.​ജെ. പീ​റ്റ​ർ, ബേ​ബി മാ​ത്യു, അ​ജി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.