പു​ഴ​യി​ൽ അ​ക​പ്പെ​ട്ട സ​ഞ്ചാ​രി​യേ​യും റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നേ​യും ര​ക്ഷ​പെ​ടു​ത്തി
Monday, August 8, 2022 12:22 AM IST
ക​ൽ​പ്പ​റ്റ: പു​ഴ​യി​ൽ അ​ക​പ്പെ​ട്ട സ​ഞ്ചാ​രി​യെ​യും റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നെ​യും പ​ൾ​സ് എ​മ​ർ​ജ​ൻ​സി ടീം ​ര​ക്ഷ​പെ​ടു​ത്തി. മേ​പ്പാ​ടി തൊ​ള്ളാ​യി​രം​ക​ണ്ടി താ​മ​ര​ക്കു​ള​ത്ത് റി​സോ​ർ​ട്ടി​ൽ താ​മ​സ​ത്തി​നെ​ത്തി​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി അ​ഭി​ഷേ​കി​നെ​യും ടെ​ന്‍റ് ഗ്രാം ​റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നെ​യു​മാ​ണ് പ​ൾ​സ് എ​മ​ർ​ജ​ൻ​സി ടീ​മി​ലെ സ​മ​ദ്, ഹ​ബീ​ബ്, സാ​ലിം എ​ന്നി​വ​ർ ര​ക്ഷ​പെ​ടു​ത്തി​യ​ത്.
വ​ന​ത്തി​ലു​ള്ള താ​മ​ര​ക്കാ​ട് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ അ​ന​ധി​കൃ​ത​മാ​യി എ​ത്തി​യ സ​ഞ്ചാ​രി​യും റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നും പു​ഴ​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​വ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സ്ഥ​ല​ത്തെ​ത്തി​യ പ​ൾ​സ് ടീം ​അം​ഗ​ങ്ങ​ൾ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ദൗ​ത്യ​ത്തി​നി​ടെ ടീം ​അം​ഗ​ങ്ങ​ൾ​ക്കു പ​രി​ക്കേ​റ്റു. അ​ഭി​ഷേ​കി​ന്‍റ താ​ടി​യെ​ല്ലി​നു ഗു​രു​ത​ര പ​രി​ക്കു​ണ്ട്.