ചി​ത്ര​ഗി​രി​യി​ല്‍ ആ​ടി​നെ കൊ​ന്നു
Tuesday, August 9, 2022 12:01 AM IST
വ​ടു​വ​ന്‍​ചാ​ല്‍: മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചി​ത്ര​ഗി​രി​യി​ല്‍ വ​ന്യ​മൃ​ഗം ആ​ടി​നെ കൊ​ന്നു. പ​ച്ചി​ക്ക​ല്‍ ബൈ​ജു​വി​ന്‍റെ കൂ​ട്ടി​ല്‍ കെ​ട്ടി​യി​രു​ന്ന ആ​ടാ​ണ് ച​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം.
ആ​ടി​നെ പി​ടി​ച്ച​തു പു​ലി​യാ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് ബൈ​ജു​വും പ​രി​സ​ര​വാ​സി​ക​ളും. അ​ടു​ത്തി​ടെ ചി​ത്ര​ഗി​രി​ക്ക​ടു​ത്ത് പ​ല​യി​ട​ങ്ങ​ളി​ല്‍ പു​ലി ഇ​റ​ങ്ങി​യി​രു​ന്നു.
ഇ​ക്കാ​ര്യം വ​ന​പാ​ല​ക​രെ അ​റി​യി​ച്ചി​ട്ടും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റു​ന്ന​തി​നു ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ​യാ​ണ് ആ​ട് ച​ത്ത​ത്. ചെ​ല്ല​ങ്കോ​ട്, ചി​ത്ര​ഗി​രി, വ​ടു​വ​ന്‍​ചാ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നു എ​കെ​സി​സി ചി​ത്ര​ഗി​രി യൂ​ണി​റ്റ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ പു​ലി​യി​റ​ങ്ങി​യ​തു അ​റി​യി​ച്ചി​ട്ടും വ​നം അ​ധി​കൃ​ത​ര്‍ ഉ​ണ​ര്‍​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു. ആ​ടി​നെ ന​ഷ്ട​മാ​യ കു​ടും​ബ​ത്തി​ന് അ​ര്‍​ഹ​മാ​യ പ​രി​ഹാ​ര​ധ​നം ഉ​ട​ന്‍ ന​ല്‍​ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.