ബി​രി​യാ​ണി ച​ല​ഞ്ച്: പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്ക​ൾ ശ​ക്തി​പ്പെ​ടു​ത്തും
Tuesday, August 9, 2022 12:01 AM IST
ക​ൽ​പ്പ​റ്റ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​യി പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ൽ​പ്പ​റ്റ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി തീ​രു​മാ​നി​ച്ചു. ര​ണ്ടാ​മ​ത് ബി​രി​യാ​ണി ച​ല​ഞ്ച് 15, 16 തീ​യ​തി​ക​ളി​ലാ​ണ് ന​ട​ത്തു​ന്ന​ത്. പ​തി​നാ​യി​രം ബി​രി​യാ​ണി​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 100 രൂ​പ​യാ​ണ് ഒ​രു ബി​രി​യാ​ണി​ക്കു വി​ല. ന​ഗ​ര​സ​ഭ​യി​ലെ ഓ​ട്ടി​സം ബാ​ധി​ത​ർ​ക്കു പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നു തു​ക സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​ണ് ച​ല​ഞ്ച്.
വ്യാ​പാ​രി​ക​ൾ, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ, റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​നു​ക​ൾ, ജീ​വ​കാ​രു​ണ്യ​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ, തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ, സ​ർ​ക്കാ​ർ​അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ പ​ങ്കാ​ളി​ത്തം ച​ല​ഞ്ചി​ൽ ഉ​റ​പ്പു​വ​രു​ത്തും. 15നു ​വീ​ടു​ക​ളി​ലും 16നു ​ഓ​ഫീ​സു​ക​ളി​ലും ബി​രി​യാ​ണി വി​ത​ര​ണം ചെ​യ്യും. ന​ട​ത്തും. അ​ന്പി​ലേ​രി കേ​ന്ദ്ര​മാ​യാ​ണ് സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​നം. ച​ല​ഞ്ചു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കു 9447398717, 9961857882, 9947936494 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.