വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
Tuesday, August 9, 2022 12:02 AM IST
കാ​ട്ടി​ക്കു​ളം: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രി​ൽ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ ആ​ദി​വാ​സി സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ​യും കേ​ര​ള ബാ​ങ്കി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു.
സ​ബ് ക​ള​ക്ട​ർ സ​ബ് ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്മാ​ന വി​ത​ര​ണ​വും അ​വ​ർ നി​ർ​വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ജ​യ​ഭാ​ര​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​വാ​സു പ്ര​ദീ​പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ടി​ഇ​ഒ ബാ​ബു എം. ​പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​ധാ​കൃ​ഷ്ണ​ൻ, കേ​ര​ള ബാ​ങ്ക് പ്ര​തി​നി​ധി കെ.​എ​ൻ. നി​ഷാ​ദ്, സ്പെ​ഷ​ൽ പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​വി. സാ​യി കൃ​ഷ്ണ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​സൗ​മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷാ​ജ​ൻ ജോ​സ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സെ​ടു​ത്തു.