വ്യാ​പാ​രി ഷോ​പ്പിം​ഗ് ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി
Tuesday, August 9, 2022 11:33 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഷോ​പ്പിം​ഗ് ഫെ​സ്റ്റി​ന് ബ​ത്തേ​രി​യി​ൽ തു​ട​ക്ക​മാ​യി. വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സ്കൗ​ണ്ട് മേ​ള​ക​ളും കാ​ർ, ബൈ​ക്ക്, സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ, വി​ദേ​ശ​യാ​ത്ര തു​ട​ങ്ങി​യ സ​മ്മാ​ന പ​ദ്ധ​തി​ക​ളു​മാ​യാ​ണ് മാ​സ​ങ്ങ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന വ്യാ​പാ​രി ഫെ​സ്റ്റ്.
ച​ട​ങ്ങി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. സി. ​അ​ബ്ദു​ൾ ഖാ​ദ​ർ, സാ​ബു ഏ​ബ്ര​ഹാം, കെ.​ആ​ർ. അ​നി​ൽ​കു​മാ​ർ, ജോ​ബി​ഷ് ജോ​സ്, എം.​പി. ഹം​സ, ബി​ജു വ​ർ​ഗീ​സ്, യു.​പി. ശ്രീ​ജി​ത്ത്, യൂ​നൂ​സ് ചേ​ന​ക്ക​ൽ, പി.​വി. മ​ത്താ​യി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക​ദി​നാ​ച​ര​ണം

ക​ൽ​പ്പ​റ്റ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക​ദി​നത്തോട​നു​ബ​ന്ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ ടൗ​ണി​ൽ പ്ര​ഭാ​ത​ഭേ​രി​യും ടൗ​ണി​ൽ പ​താ​ക​യും ഉ​യ​ർ​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, ഡി​ന്‍റോ ജോ​സ്, ടി.​ജെ. ആ​ന്‍റ​ണി, പ്ര​താ​പ് ക​ൽ​പ്പ​റ്റ, ജി​തി​ൻ ആ​ഞ്ഞി​ലി, ഷ​ഫീ​ഖ് റാ​ട്ട​കൊ​ല്ലി, ഷ​മീ​ർ എ​മി​ലി, സു​മേ​ഷ് മു​ണ്ടേ​രി, മു​ഹ​മ്മ​ദ് ഫെ​ബി​ൻ, ഷൈ​ജ​ൽ ബൈ​പാ​സ്, എം.​വി. ഷ​നൂ​ബ്, ഹാ​രൂ​ബ് ക​ൽ​പ്പ​റ്റ, ജി​ഷാ​ദ് തു​ർ​ക്കി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.