ന​ഗ​ര​സ​ഭാ കോം​പ്ല​ക്സ് ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ൽ
Wednesday, August 10, 2022 11:57 PM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ പ​ഴ​യ ബ​സ്റ്റാ​ൻ​ഡി​ലെ ന​ഗ​ര​സ​ഭാ കോം​പ്ല​ക്സ് ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ൽ. മ​ഴ​വെ​ള്ളം കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് വീ​ഴു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ചോ​ർ​ന്നൊ​ലി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ന​ഗ​ര​സ​ഭ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഈ ​കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. 60 ക​ട​ക​ളാ​ണ് ഈ ​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കോ​ണ്‍​ക്രീ​റ്റി​ന്‍റെ ഭാ​ഗ​ങ്ങ​ൾ പൊ​ളി​ഞ്ഞു ക​ന്പി പു​റ​ത്ത് കാ​ണു​ന്ന രൂ​പ​ത്തി​ലാ​യി​ട്ടു​ണ്ട്.
അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ത്തി​ൽ വ്യാ​പാ​രം ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ൾ ഭീ​തി​യോ​ടെ​യാ​ണ് കെ​ട്ടി​ട​ത്തി​ൽ ക​ഴി​യു​ന്ന​ത്. തു​ണി​ക്ക​ട, കോ​ഴി ഇ​റ​ച്ചി​ക​ട, ഉ​ണ​ക്ക​മീ​ൻ​ക​ട, സ്വ​ർ​ണ​ക്ക​ട, ഹോ​ട്ട​ൽ തു​ട​ങ്ങി​യ വി​വി​ധ ക​ട​ക​ളി​ലേ​ക്ക് ദി​നം​പ്ര​തി നൂ​റു​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​ത്. കെ​ട്ടി​ടം ത​ക​ർ​ച്ച​യി​ലാ​യി​ട്ടും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ഇ​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്ന് ജ​ന​ങ്ങ​ൾ ആ​രോ​പി​ച്ചു. കെ​ട്ടി​ടം പു​ന​ർ​നി​ർ​മി​ക്കു​ക​യോ അ​റ്റ​കു​റ്റ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​താ​ക ഉ​യ​ര്‍​ത്തും

ക​ല്‍​പ്പ​റ്റ: എ​സ്കെ​എം​ജെ സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ 15നു ​സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ല്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി സ​ന്ദേ​ശം ന​ല്‍​കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ളും പാ​ലി​ച്ചു രാ​വി​ലെ എ​ട്ടി​നു ച​ട​ങ്ങ് തു​ട​ങ്ങും. പ​രേ​ഡി​ല്‍ പോ​ലീ​സ്മൂ​ന്ന്, എ​ക്സൈ​സ്, വ​നം, എ​ക്സ്‌​സ​ര്‍​വീ​സ്മെ​ന്‍​ഒ​ന്നു​വീ​തം, സ്കൗ​ട​സ് ആ​ന്‍​ഡ് ഗൈ​ഡ​ന്‍​സ്മൂ​ന്ന്, എ​സ്പി​സി15 എ​ന്നി​ങ്ങ​നെ 24 പ്ലാ​റ്റൂ​ണു​ക​ള്‍ അ​ണി​നി​ര​ക്കും. ജ​വ​ഹ​ര്‍ ന​വോ​ദ​യ, ക​ല്‍​പ്പ​റ്റ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, ക​ണി​യ​മ്പാ​റ്റ ചി​ല്‍​ഡ്ര​ന്‍​സ് ഹോം, ​ക​ല്‍​പ്പ​റ്റ എ​സ്ക​ഐം​ജെ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കും.