സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണം: കെ.​കെ. ഏ​ബ്ര​ഹാം
Friday, August 12, 2022 11:43 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​രി​സ്ഥി​തി സം​വേ​ദ​ക മേ​ഖ​ല പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ ഒ​ത്തു​ക​ളി ന​ട​ത്തു​ക​യാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ലെ ഏ​ഴ് ല​ക്ഷം ഏ​ക്ക​ർ ഭൂ​മി​യി​ൽ ജീ​വി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളെ കി​ട​പ്പാ​ട​ത്തി​ൽ നി​ന്നും ആ​ട്ടി​പ്പാ​യി​ക്കാ​ൻ സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കു​ന്ന സു​പ്രീം കോ​ട​തി വി​ധി വ​ന്നി​ട്ട് മൂ​ന്ന് മാ​സം പൂ​ർ​ത്തി​യാ​കാ​ൻ പോ​വു​ക​യാ​ണ്. വി​ധി മ​റി​ക​ട​ക്കാ​ൻ ആ​ത്മാ​ർ​ഥ​മാ​യ സ​മീ​പ​നം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കാ​ത്ത​ത് അ​പ​ല​പ​നീ​യ​മാ​ണ്.
ജ​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന അ​തീ​വ ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ത്തെ സ​ർ​ക്കാ​ർ നി​സം​ഗ​ത​യോ​ടെ​യാ​ണ് സ​മീ​പി​ക്കു​ന്ന​ത്. 2019ലെ ​മ​ന്ത്രി​സ​ഭ തീ​രു​മാ​നം റ​ദ്ദാ​ക്കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി ജ​ന​ങ്ങ​ൾ വ​ലി​യ ആ​ശ​ങ്ക​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. യാ​തൊ​രു വ്യ​ക്ത​ത​യും കൃ​ത്യ​ത​യും ഇ​ല്ലാ​തെ സ​ർ​ക്കാ​ർ ഇ​റ​ക്കി​യി​രി​ക്കു​ന്ന ഉ​ത്ത​ര​വ്കൊ​ണ്ട് ഒ​രു ഗു​ണ​വും ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കി​ല്ല. മാ​ത്ര​മ​ല്ല പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യും. വ​നാ​തി​ർ​ത്തി​യി​ൽ സീ​റോ പോ​യി​ന്‍റ് പ​രി​സ്ഥി​തി സം​വേ​ദ​ക മേ​ഖ​ല നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യാ​ത്ത​ത് ക​ന​ത്ത തി​രി​ച്ച​ടി​യാ​കും.
കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തേ​യും എം​പ​വേ​ർ​ഡ് ക​മ്മി​റ്റി​യേ​യും സു​പ്രീം കോ​ട​തി​യേ​യും സ​മീ​പി​ക്കാ​ൻ വ​നം വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ തീ​രു​മാ​നം വി​രോ​ധാ​ഭാ​സ​മാ​ണ്. വ​നം വ​കു​പ്പി​നെ ത​ന്നെ ഏ​ൽ​പി​ച്ച ന​ട​പ​ടി വേ​ലി ത​ന്നെ വി​ള​വ് തി​ന്നാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണ്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​വും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​ഭി​പ്രാ​യ രൂ​പീ​ക​ര​ണ​വും ഇ​ക്കാ​ര്യ​ത്തി​ൽ അ​നി​വാ​ര്യ​മാ​ണ്.
എ​ന്നാ​ൽ സ​ർ​ക്കാ​ർ പു​തു​താ​യി ഇ​റ​ക്കി​യ നി​ർ​ദേ​ശ​ത്തി​ൽ ഇ​ത് പ്ര​തി​പാ​ദി​ക്കാ​ത്ത​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണ്. ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ക അ​സാ​ധ്യ​മാ​ണ്. അ​തി​നാ​ൽ വ​നാ​തി​ർ​ത്തി​യി​ൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ പ​രി​സ്ഥി​തി സം​വേ​ദ​ക മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന മു​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നം റ​ദ്ദ് ചെ​യ്യ​ണം. സീ​റോ പോ​യി​ന്‍റ് പ​രി​സ്ഥി​തി സം​വേ​ദ​ക മേ​ഖ​ല ന​ട​പ്പാ​ക്ക​ണ​മെ​ന്ന മ​ന്ത്രി​സ​ഭ തീ​രു​മാ​നം ഉ​ണ്ടാ​വു​ക​യും വേ​ണം.
മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ ക​ക്ഷി സം​ഘം കേ​ന്ദ്ര സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ച് പ്ര​ശ്ന​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​ക​ണം. സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ കേ​സി​ൽ ക​ക്ഷി ചേ​രു​ക​യും വേ​ണം. അ​ല്ലെ​ങ്കി​ൽ എ​ൻ​എ​ച്ച് 766ന്‍റെ ഗ​തി ത​ന്നെ​യാ​യി​രി​ക്കും പ​രി​സ്ഥി​തി സം​വേ​ദ​ക മേ​ഖ​ല പ്ര​ശ്ന​ത്തി​ലും ഉ​ണ്ടാ​വു​ക​യെ​ന്ന് ഏ​ബ്ര​ഹാം പ​റ​ഞ്ഞു.