ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ൾ യു​വ​ത​ല​മു​റ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്ത​ണം: ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ്
Friday, August 12, 2022 11:43 PM IST
പു​ൽ​പ്പ​ള്ളി: ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ൾ യു​വ​ത​ല​മു​റ ജി​വി​ത​ത്തി​ൽ പ​ക​ർ​ത്ത​ണ​മെ​ന്ന് ബ​ത്തേ​ര് ബി​ഷ​പ്പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ്. ലോ​ക​ത്താ​ക​മാ​നം ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി വ​ർ​ധി​ച്ച് വ​രി​ക​യാ​ണ്. യു​വ​ത​ല​മു​റ ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ൾ സ്വാം​ശീ​ക​രി​ക്കാ​നും ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്താ​നും മു​ന്നോ​ട്ട് വ​ര​ണം. ഭാ​ര​ത​ത്തി​ന്‍റെ മ​തേ​ത​ര ജ​നാ​ധി​പ​ത്യ മു​ല്യ​ങ്ങ​ളു​ടെ ഉ​റ​വി​ടം ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങാ​ളാ​ണെ​ന്നും ബി​ഷ​പ്പ് പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ൽ​പ്പ​ള്ളി പ​ഴ​ശി​രാ​ജ കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്മൃ​തി സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഗാ​ന്ധി സ്മൃ​തി സ​ദ​സി​ൽ മം​ഗ​ല​ശേ​രി മാ​ധ​വ​ൻ നാ​യ​ർ, കെ.​യു. മ​ത്താ​യി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൾ ബാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​വ​ർ​ഗീ​സ് കൊ​ല്ലാ​മാ​വു​ടി, ഫാ. ​ലാ​സ​ർ പു​ത്ത​ൻ​ക്ക​ണ്ട​ത്തി​ൽ, മം​ഗ​ല​ശേ​രി മാ​ധ​വ​ൻ നാ​യ​ർ, കെ.​യു. മ​ത്താ​യി, ഡോ. ​ജോ​ഷി മാ​ത്യു, ഡോ. ​ജോ​ബി​ൻ ജോ​യ്, പി.​കെ. ലി​സി, ജോ​ബി​ഷ് ജോ​സ​ഫ്, അ​ല​ൻ അ​ല​ക്സ്, ആ​ദി​ത്യ​പ്ര​സാ​ദ്, ഷി​ജി​ലി ബാ​ബു, അ​മ​നി​യ സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.