സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: കോ​ണ്‍​ഗ്ര​സ് പ്ലാ​റ്റി​നം ജൂ​ബി​ലി റാ​ലി ന​ട​ത്തും
Saturday, August 13, 2022 11:33 PM IST
ക​ൽ​പ്പ​റ്റ: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ലാ​റ്റി​നം ജൂ​ബി​ലി റാ​ലി ന​ട​ത്തും. 1934 ജ​നു​വ​രി 14ന് ​മ​ഹാ​ത്മ​ജി സ​ന്ദ​ർ​ശി​ച്ച പു​ളി​യാ​ർ​മ​ല​യി​ൽ രാ​വി​ലെ 10നു ​ആ​രം​ഭി​ച്ച് ക​ൽ​പ്പ​റ്റ വി​ജ​യ പ​ന്പ് പ​രി​സ​ര​ത്തു സ​മാ​പി​ക്കു​ന്ന റാ​ലി​ക്കു ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ നേ​തൃ​ത്വം ന​ൽ​കും.

75 സ​ന്ന​ദ്ധ​ഭ​ട​ൻ​മാ​ർ ദേ​ശീ​യ പ​താ​ക വ​ഹി​ച്ച് റാ​ലി​യു​ടെ മു​ൻ​നി​ര​യി​ൽ ഉ​ണ്ടാ​കും. പൊ​തു​സ​മ്മേ​ള​ന​വേ​ദി​യി​ൽ എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ് വി​സി​റ്റിം​ഗ് പ്ര​ഫ​സ​ർ ഡോ.​ആ​ർ. സു​രേ​ന്ദ്ര​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കും.