വി​പ​ണി​യി​ലെ തി​ര​സ്കാ​രം ശു​ദ്ധ​ജ​ല മത്്സ്യകൃ​ഷി​ക്കു തി​രി​ച്ച​ടി​യാ​യി
Monday, August 15, 2022 1:04 AM IST
ക​ൽ​പ്പ​റ്റ: കു​ള​ങ്ങ​ളി​ൽ വ​ള​ർ​ത്തു​ന്ന മീ​ൻ ഇ​ന​ങ്ങ​ളോ​ടു​ള്ള പ്രി​യം ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​ത് ജി​ല്ല​യി​ൽ ശു​ദ്ധ​ജ​ല മ​ത്സ്യ​കൃ​ഷി​ക്കു തി​രി​ച്ച​ടി​യാ​യി. മീ​ൻ ആ​ദാ​യ​ക​ര​മാ​യ വി​ല​യി​ൽ വി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ത്സ്യ​കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. മീ​ൻ വ​ള​ർ​ത്ത​ൽ ശാ​സ്ത്രീ​യ​മാ​ക്കാ​നും ന്യാ​യ​വി​ല ഉ​റ​പ്പു​വ​രു​ത്താ​നും ഫി​ഷ​റീ​സ് വ​കു​പ്പ് സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ജി​ല്ല​യി​ൽ ശു​ദ്ധ​ജ​ല മ​ത്സ്യ​കൃ​ഷി സ​മീ​പ​ഭാ​വി​യി​ൽ നാ​മ​മാ​ത്ര​മാ​കു​മെ​ന്നു അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​ർ ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ നി​ര​വ​ധി.

ഉ​പ​ജീ​വ​ന​മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ മ​ത്സ്യ​കൃ​ഷി ന​ട​ത്തു​ന്ന ക​ർ​ഷ​ക​രെ​ല്ലാം​ത​ന്നെ കൈ ​പൊ​ള്ളി​യ അ​വ​സ്ഥ​യി​ലാ​ണ്. ചെ​റു​തും വ​ലു​തും അ​ട​ക്കം കു​ള​ങ്ങ​ളി​ൽ വ​ള​ർ​ത്തു​ന്ന ക​ട്ല, രോ​ഹു, ചെ​ന്പ​ല്ലി, ഗ്രാ​സ്കാ​ർ​പ്, അ​സം​വാ​ള, ഗി​ഫ്റ്റ് തി​ലാ​പ്പി​യ, ചി​ത്രാ​ലാ​ട, ചെ​ന്പ​ല്ലി, വ​രാ​ൽ, കാ​ളാ​ഞ്ചി തു​ട​ങ്ങി​യ മീ​ൻ ഇ​ന​ങ്ങ​ൾ​ക്കു ഉ​ത്പാ​ദ​ന​ച്ചെ​ല​വി​നു ഒ​ത്ത വി​ല വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്നി​ല്ല. ക​ട​ൽ മ​ത്സ്യ​ങ്ങ​ൾ പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ ന​ന്നാ​യി വി​റ്റ​ഴി​യു​ന്പോ​ൾ ശു​ദ്ധ​ജ​ലാ​ശ​യ​ങ്ങ​ളി​ൽ വി​ള​യു​ന്ന മ​ത്സ്യ​ങ്ങ​ളോ​ടു ഉ​പ​ഭോ​ക്താ​ക്ക​ൾ മു​ഖം തി​രി​ക്കു​ക​യാ​ണ്.

കു​ള​ങ്ങ​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മീ​ൻ ഇ​ന​ങ്ങ​ളി​ൽ പ​ല​തി​നും അ​ടു​ത്ത​കാ​ലം വ​രെ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​യി​രു​ന്നു. അ​സം​വാ​ള, ഗി​ഫ്റ്റ് തി​ലാ​പ്പി​യ, ചെ​ന്പ​ല്ലി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ കി​ലോ​ഗ്രാ​മി​നു ശ​രാ​ശ​രി 300 രൂ​പ വി​ല ല​ഭി​ച്ചി​രു​ന്നു. വ​രാ​ൽ, കാ​ളാ​ഞ്ചി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ​ക്കു കി​ലോ​ഗ്രാ​മി​നു 500 രൂ​പ​യ്ക്കും മു​ക​ളി​ലാ​യി​രു​ന്നു വി​ല. എ​ന്നാ​ൽ നി​ല​വി​ൽ മി​ക്ക ഇ​നം മീ​നു​ക​ളും കി​ലോ​ഗ്രാ​മി​നു 100 രൂ​പ​യി​ൽ താ​ഴെ വി​ല​യി​ട്ടി​ട്ടും വേ​ണ്ട​വി​ധം വി​റ്റു​പോ​കു​ന്നി​ല്ലെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ജി​ല്ല​യി​ൽ നി​ല​വി​ൽ ഏ​ക​ദേ​ശം 400 ഹെ​ക്ട​റി​ൽ മ​ത്സ്യ​കൃ​ഷി​യു​ണ്ട്. അ​യ്യാ​യി​ര​ത്തി​ന​ടു​ത്താ​ണ് മ​ത്സ്യ​ക്ക​ർ​ഷ​ക​രു​ടെ എ​ണ്ണം. ഏ​ക​ദേ​ശം 450 ട​ണ്‍ ആ​ണ് പ്ര​തി​വ​ർ​ഷ മ​ത്സ്യ ഉ​ത്പാ​ദ​നം. കു​ള​ങ്ങ​ൾ​ക്കു​പു​റ​മേ പ്ര​വ​ർ​ത്ത​നം നി​ല​ച്ച ക്വാ​റി​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും കാ​രാ​പ്പു​ഴ, ബാ​ണാ​സു​ര റി​സ​ർ​വോ​യ​റു​ക​ളി​ലും മീ​ൻ​കൃ​ഷി​യു​ണ്ട്. കൂ​ടു​ക​ളി​ലെ മ​ത്സ്യ​കൃ​ഷി രീ​തി​യാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ.
2005 മു​ത​ൽ ഫി​ഷ​റീ​സ് വ​കു​പ്പും മ​റ്റ് ഏ​ജ​ൻ​സി​ക​ളും ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ജി​ല്ല​യി​ൽ ശു​ദ്ധ​ജ​ല മ​ത്സ്യ​കൃ​ഷി വി​ക​സ​ന​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​ത്. ജ​ല​സേ​ച​ന​ത്തി​നാ​യി നി​ർ​മി​ച്ച കു​ള​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി മീ​ൻ​കൃ​ഷി തു​ട​ങ്ങി​യ ക​ർ​ഷ​ക​ർ കൈ​വ​ശ​ഭൂ​മി​യി​ൽ കൂ​ടു​ത​ൽ കു​ള​ങ്ങ​ൾ നി​ർ​മി​ച്ച് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്ന​താ​ണ് പി​ന്നീ​ടു​ക​ണ്ട​ത്. നാ​ലും അ​ഞ്ചും കു​ള​ങ്ങ​ളി​ൽ മ​ത്സ്യ​കൃ​ഷി ന​ട​ത്തു​ന്ന​വ​ർ ജി​ല്ല​യി​ലു​ണ്ട്. 2006-07ൽ 128 ​ട​ണ്‍ ആ​യി​രു​ന്നു ജി​ല്ല​യി​ൽ മ​ത്സ്യോ​ൽ​പാ​ദ​നം. ഏ​ക​ദേ​ശം 50 ഹെ​ക്ട​റി​ലാ​യി​രു​ന്നു കൃ​ഷി. ഇ​താ​ണ് പി​ന്നീ​ട് പ​ല​മ​ട​ങ്ങാ​യ​ത്.

ശു​ദ്ധ​ജ​ലാ​ശ​യ​ങ്ങ​ളി​ൽ​നി​ന്നു എ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ൾ​ക്കു രു​ചി കു​റ​വാ​ണെ​ന്ന അ​ഭി​പ്രാ​യം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ പ്ര​ച​രി​ച്ച​താ​ണ് വി​പ​ണി​യി​ൽ ഡി​മാ​ന്‍റ് കു​റ​യാ​ൻ കാ​ര​ണ​മാ​യ​തെ​ന്നു പൊ​ഴു​ത​ന​യി​ലെ മ​ത്സ്യ​ക്ക​ർ​ഷ​ക​ൻ അ​ബ്ദു​ൽ റ​ഷീ​ദ് പ​റ​ഞ്ഞു. അ​ശാ​സ്ത്രീ​യ​മാ​യും കോ​ഴി​വേ​സ്റ്റും മ​റ്റും തീ​റ്റ​യാ​യി ന​ൽ​കി​യും ന​ട​ത്തു​ന്ന കൃ​ഷി​യാ​ണ് മ​ത്സ്യ​ങ്ങ​ളു​ടെ രു​ചി​ക്കു​റ​വി​നും അ​തു​വ​ഴി ഡി​മാ​ന്‍റ് ന​ഷ്ട​ത്തി​നും ഇ​ട​യാ​ക്കി​യ​തെ​ന്നു അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ശാ​സ്ത്രീ​യ​മാ​യി വി​ള​യി​ച്ച മ​ത്സ്യം ഒ​രി​ക്ക​ൽ ഉ​പ​യോ​ഗി​ച്ചു അ​തൃ​പ്ത​നാ​യ ഉ​പ​ഭോ​ക്താ​വ് പി​ന്നീ​ട് ഒ​രു​ത​രം ശു​ദ്ധ​ജ​ല മ​ത്സ്യ​ത്തോ​ടും ആ​ഭി​മു​ഖ്യം കാ​ട്ടു​ന്നി​ല്ല. ഹോ​ട്ട​ൽ, റ​സ്റ്റാ​റ​ന്‍റ് ന​ട​ത്തി​പ്പു​കാ​രും രു​ചി​ക്കു​റ​വ് ന്യൂ​ന​ത​യാ​യി ചൂ​ണ്ടി​ക്കാ​ട്ടി ശു​ദ്ധ​ജ​ല മ​ത്സ്യം വാ​ങ്ങു​ന്ന​തി​ൽ വി​മു​ഖ​ത കാ​ട്ടു​ക​യാ​ണ്.

ശു​ദ്ധ​ജ​ല മ​ത്സ്യ ക​ർ​ഷ​ക​ർ​ക്കു ന്യാ​യ​വി​ല ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു ഫി​ഷ​റീ​സ് വ​കു​പ്പ് ഇ​ട​പെ​ട​ൽ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നു ജി​ല്ലാ ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സി. ​ആ​ഷി​ക് ബാ​ബു പ​റ​ഞ്ഞു. മ​ത്സ്യം ശാ​സ്ത്രീ​യ​മാ​യി ഉ​ത്പാ​ദി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചു ക​ർ​ഷ​ക​രെ ബോ​ധ​വ​ത്ക​രി​ക്കു​ന്നു​ണ്ട്. ചി​ല്ല​റ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നു മ​ത്സ്യ ക​ർ​ഷ​ക സം​ഘ​ങ്ങ​ൾ​ക്കു പി​ന്തു​ണ ന​ൽ​കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. വി​പ​ണി തി​രി​ച്ചു​പി​ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ൽ​പ്പ​റ്റ വെ​ള്ളാ​രം​കു​ന്ന്, കാ​രാ​പ്പു​ഴ നെ​ല്ലാ​റ​ച്ചാ​ൽ, ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല മ​ത്സ്യ ചി​ല്ല​റ വി​ൽ​പ​ന ശാ​ല​ക​ൾ വൈ​കാ​തെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.