കോ​ണ്‍​ഗ്ര​സ് പ​ദ​യാ​ത്ര ന​ട​ത്തി
Monday, August 15, 2022 1:04 AM IST
ഗൂ​ഡ​ല്ലൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് ഗൂ​ഡ​ല്ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ​യാ​ത്ര ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്ന പ​ദ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​പാ​ടി. പാ​ട്ട​വ​യ​ൽ ടൗ​ണി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ​ദ​യാ​ത്ര ബി​ദ​ർ​ക്കാ​ട്, നെ​ല്ലാ​ക്കോ​ട്ട, ദേ​വ​ർ​ഷോ​ല, ഒ​ന്നാം​മൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഗൂ​ഡ​ല്ലൂ​ർ ഗാ​ന്ധി​മൈ​താ​നി​യി​ൽ സ​മാ​പി​ച്ചു. ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലെ ഭൂ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ക, ബ​ഫ​ർ സോ​ണ്‍ ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി എ​ന്നു​ള്ള​ത് പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കു​ക, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ അ​ഞ്ച് ശ​ത​മാ​നം ജി​എ​സ്ടി എ​ടു​ത്ത് ക​ള​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു.

ശി​ൽ​പ​ശാ​ല നാ​ളെ

ക​ൽ​പ്പ​റ്റ: വ്യ​വ​സാ​യ വാ​ണി​ജ്യ​വ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച ശി​ൽ​പ​ശാ​ല നാ​ളെ രാ​വി​ലെ 10ന് ​മാ​ന​ന്ത​വാ​ടി മി​ൽ​ക്ക് സൊ​സൈ​റ്റി ഹാ​ളി​ൽ ന​ട​ക്കും. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ വ​കു​പ്പ്, ധ​ന​കാ​ര്യ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.