ഫാ. ​മാ​ത്യു കാ​ട്ട​റാ​ത്തി​നെ അ​നു​സ്മ​രി​ച്ചു
Wednesday, August 17, 2022 12:27 AM IST
മാ​ന​ന്ത​വാ​ടി: മ​ദ്യ​നി​രോ​ധ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​നും പ്ര​കൃ​തി​ജീ​വ​ന പ്ര​ചാ​ര​ക​നും ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി​യു​ടെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ഫാ. ​മാ​ത്യു കാ​ട്ട​റാ​ത്തി​ന്‍റെ ച​ര​മ​വാ​ർ​ഷി​ക​ത്തി​ൽ മ​ദ്യ​നി​രോ​ധ​ന സ​മി​തി അ​നു​സ്മ​ര​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. യോ​ഗ തെ​റാ​പ്പി​സ്റ്റും പ്ര​കൃ​തി ജീ​വ​ന പ്ര​വ​ർ​ത്ത​ക​നു​മാ​യ സൂ​ര്യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ഹ​രി വ​സ്തു​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ടം ഫാ. ​മാ​ത്യു കാ​ട്ട​റാ​ത്ത് ജീ​വി​ത​വൃ​ത​മാ​ക്കി​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​സ്റ്റ​ർ ജോ​സ​ഫ് അ​ന്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​യൂ​സ​ഫ് മു​ഹ​മ്മ​ദ് ന​ദ്വി, വി.​ജി. ശ​ശി, പി.​എ. ജെ​യിം​സ്, പി.​ജെ. ജോ​ണ്‍, കെ.​എ. ആ​ന്‍റ​ണി, സി.​കെ. ദി​വാ​ക​ര​ൻ, ജോ​സ് പു​ന്ന​കു​ഴി, എം.​ഒ. ത​ങ്ക​ച്ച​ൻ, ടി. ​ഖാ​ലി​ദ്, സു​നി​ൽ മ​ഠ​ത്തി​ൽ, പി.​വി. ജോ​സ്, മാ​ക്ക, വെ​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.