സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്കു​ള്ള പ​ലി​ശ സ​ബ്സി​ഡി കു​ടി​ശി​ക അ​നു​വ​ദി​ക്ക​ണം: പ്രൈ​മ​റി ബാ​ങ്ക് അ​സോ​സി​യേ​ഷ​ൻ
Thursday, September 22, 2022 11:06 PM IST
ക​ൽ​പ്പ​റ്റ: കാ​ർ​ഷി​ക വാ​യ്പ ന​ൽ​കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​ഥ​മി​ക സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്ക് സ​ബ്സി​ഡി ഇ​ന​ത്തി​ൽ സ​ർ​ക്കാ​ർ ന​ൽ​കാ​നു​ള്ള കു​ടി​ശി​ക അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്രൈ​മ​റി കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. 33 കോ​ടി​യോ​ളം രൂ​പ​യാ​ണ് ജി​ല്ല​യി​ലെ വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്ക് ഈ​യി​ന​ത്തി​ൽ ല​ഭി​ക്കാ​നു​ള്ള​ത്. കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നു​മാ​യി 2013ൽ ​സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ൽ​കി​വ​രു​ന്ന ബാ​ങ്കു​ക​ൾ​ക്ക് ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി സ​ബ്സി​ഡി അ​നു​വ​ദി​ക്കാ​തി​രി​ക്കു​ന്ന​ത് ബാ​ങ്കു​ക​ളെ സാ​ന്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ക​യാ​ണെ​ന്നും സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി.
സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം ചെ​റു​ക്കു​ക, സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ വി​ശ്വാ​സ്യ​ത​യും കാ​ര്യ​ക്ഷ​മ​ത​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക, സാ​ധ്യ​മാ​യ വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ ബാ​ങ്ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി. ​സു​രേ​ഷ്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ക​ര​ണ ക്ഷേ​മ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ. ശ​ശീ​ന്ദ്ര​ൻ, കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ർ പി. ​ഗ​ഗാ​റി​ൻ, താ​ലൂ​ക്ക് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ. ​സു​ഗ​ത​ൻ, അ​ഡ്വ. വെ​ങ്കി​ട​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​എ​ൻ. ഗോ​പി​നാ​ഥ​ൻ, വി.​വി. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ.​കെ. ബി​ജു​ജ​ൻ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​നു മു​ന്പി​ൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​സു​രേ​ഷ്ബാ​ബു പ​താ​ക ഉ​യ​ർ​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി പി ​സു​രേ​ഷ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വ​ര​വ് ചെ​ല​വ് ക​ണ​ക്കും സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി. ദാ​മോ​ദ​ര​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ബി. ​സു​രേ​ഷ്ബാ​ബു (പ്ര​സി​ഡ​ന്‍റ്), കെ.​ടി. കു​ഞ്ഞ​ബ്ദു​ള്ള (വൈ​സ് പ്ര​സി​ഡ​ന്‍റ്), പി. ​സു​രേ​ഷ് (സെ​ക്ര​ട്ട​റി), വി.​വി. രാ​ജ​ൻ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കെ.​എ​ൻ. ഗോ​പി​നാ​ഥ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.