ല​ഹ​രി വി​മു​ക്ത പ്ര​വ​ർ​ത്ത​നം: പു​ൽ​പ്പ​ള്ളി​യി​ൽ കാ​ന്പ​യി​ൻ ന​ട​ത്തി
Friday, September 23, 2022 11:58 PM IST
പു​ൽ​പ്പ​ള്ളി: ക​ൽ​പ്പ​റ്റ ഫാ​ത്തി​മ മാ​താ ഹോ​സ്പി​റ്റ​ൽ 50-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ഒ​രു വ​ർ​ഷ​ത്തെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ൽ 'ല​ഹ​രി വി​മു​ക്ത വ​യ​നാ​ടി​നാ​യി കൈ​കോ​ർ​ക്കാം' കാ​ന്പ​യി​ൻ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ർ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് പ്ര​കാ​ശ് സി​എം​ഐ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ളി ന​രി​തു​ക്കി​യി​ൽ, കെ.​സി. ത​ങ്ക​ച്ച​ൻ, അ​നീ​ഷ്, ഡോ.​രാ​ജേ​ഷ്, രേ​ണു​ക, സ​ലി​ല, എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫാ​ത്തി​മ മാ​താ ഹോ​സ്പി​റ്റ​ലി​ലെ മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ​യെ​യും കൗ​ണ്‍​സ​ലിം​ഗ് രം​ഗ​ത്തു​ള്ള​വ​രു​ടേ​യും സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് കാ​ന്പ​യി​ൻ. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം എ​ത്തി​ക്കും. ഇ​തി​നു പ​ദ്ധ​തി ത​യാ​റാ​ക്കി. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, ക​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ സേ​വ​ന​വും കാ​ന്പ​യി​നി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. സ്റ്റാ​ർ​സ് കോ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് കൊ​ല്ലി​യി​ൽ നേ​തൃ​ത്വം ന​ൽ​കി.