വയോജനങ്ങള്‍ക്ക് കരുതല്‍ നല്കാന് കോഴിക്കോട്
1224428
Sunday, September 25, 2022 12:08 AM IST
കോഴിക്കോട്: വയോജനങ്ങള്‍ക്കു കുരുതലമായി കോഴിക്കോട്. ലോക വയോജന ദിനമായ ഒക്ടോബര്‍ ഒന്നു മുതല്‍ ജില്ല വയോജന സൗഹൃദ ജില്ലയായി മാറും. കോഴിക്കോട് ജില്ലാ പഞ്ചായത്താണ് വയോജന സൗഹൃദ ജില്ലയാക്കാന്‍ പദ്ധതി തയറാക്കിയിട്ടുള്ളത്. മുതിര്‍ന്ന പൗരന്മാര്ക്കായി "വയോ ശ്രദ്ധ' എന്ന പേരിലുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.
വയോജനങ്ങളുടെ സ്വാതന്ത്ര്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും അന്തസ് ഉയര്‍ത്തിപിടിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. വിവിധ സര്‍ക്കാര്‍ ഓഫീസുകളെ ഏകോപിപ്പിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ഇതനുസരിച്ച് മുതിര്‍ന്ന പൗരന്മാരെ നാലു ഗ്രൂപ്പുകളയി തിരിക്കും. 60-69 പ്രായമുള്ളവര്‍, 70-79 വയസുള്ളവര്‍, 80-89 വയസുള്ളവര്‍, 90 ന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവയാണ് പ്രായമനസുസരിച്ചുള്ള ഗ്രൂപ്പുകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സംരക്ഷണത്തിനുള്ള നടപടികള്‍ തുടങ്ങുക. ജീവിതത്തിന്റെ അവസാന കാലത്ത് മാനസിക സുഖവും സമാധാനവും പകര്ന്നുനല്കുകയും ഒറ്റപ്പെടല്‍ ഒഴിവാക്കുകയും ചെയ്യും.
മുതിര്‍ന്ന പൗരന്മാര് നേരിടുന്ന മാനസികവും വൈകാരികവും ശാരീരികവുമായ ബുദ്ധിമുട്ടുകളാണ് പ്രധാനമായും പദ്ധതിയിലൂടെ കൈകാര്യം ചെയ്യുക.
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ലോക്കല്‍ അഡ്മിനിസ്േട്രഷന്‍ (കില) യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാലാ കായിക പരിപാടികളില്‍ വയോജനങ്ങളെ സജീവമായി പങ്കെടുപ്പിക്കുന്നതടക്കമുള്ള പരിപാടികളാണ് വിഭാവന ചെയ്തിട്ടുള്ളത്. ഭക്ഷണവും മരുന്നും ഇവര്‍ക്ക് ഉറപ്പുവരുത്തും. സ്റ്റുഡന്റ് പാലിയേറ്റീവിന്റെ സേവനം ഇവര്‍ക്ക് നല്‍കും. അങ്കണവാടികളും പകല്‍വീടുകളും ഇവര്‍ക്ക് വേണ്ട മറ്റ് സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും ഗവ. ലോകോളജിലെ ലീഗല്‍ സര്‍വീസ് സെല്ലും വയോജനങ്ങള്‍ക്ക് നിയമപരാമയ മറ്റ് സഹായങ്ങള്‍ ലഭ്യമാക്കാനു. പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ട്.