മെ​ഡി​ക്ക​ൽ കോ​ള​ജ് ബോ​യ്സ് ടൗ​ണി​ൽ നി​ർ​മി​ക്ക​രു​തെ​ന്ന വാ​ദം അ​പ​ല​പ​നീ​യം: വി​ക​സ​ന സ​മി​തി
Monday, September 26, 2022 12:53 AM IST
മാ​ന​ന്ത​വാ​ടി: ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​നു​ള്ള നി​ർ​മാ​ണം ബോ​യ്സ് ടൗ​ണി​നു പ​ക​രം മ​റ്റൊ​രി​ട​ത്ത് ന​ട​ത്ത​ണ​മെ​ന്ന വാ​ദം അ​പ​ല​പ​നീ​യ​മാ​ണെ​ന്നു മാ​ന​ന്ത​വാ​ടി വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജ് ബോ​യ്സ് ടൗ​ണി​ൽ സ്ഥാ​പി​ക്കു​ന്ന​തു അ​ട്ടി​മ​റി​ക്കാ​ൻ ചി​ല കോ​ണു​ക​ളി​ൽ ശ്ര​മം ന​ട​ക്കു​ക​യാ​ണ്.
ആ​രോ​ഗ്യ വ​കു​പ്പി​ന് കൈ​മാ​റി​യ ബോ​യ്സ് ടൗ​ണി​ലെ ഭൂ​മി​യി​ൽ കോ​ള​ജ് നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണം. ബോ​യ്സ് ടൗ​ണ്‍ മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം ആ​രു ന​ട​ത്തി​യാ​ലും വി​ല​പ്പോ​കി​ല്ല.
മാ​ന​ന്ത​വാ​ടി-​എ​ച്ച്ഡി കോ​ട്ട റോ​ഡ് പൂ​ർ​ണ തോ​തി​ൽ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണം. ന​ഗ​ര​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ക്ക​ണ​മെ​ന്നും വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​ഡ്വ.​പി.​ജെ. ജോ​ർ​ജ്, മു​സ്ത​ഫ കോ​മ​ത്ത്, നൈ​ജു ജോ​സ​ഫ്, കെ.​എം. ഷി​നോ​ജ്, ജ​സ്റ്റി​ൻ ചെ​ഞ്ച​ട്ട​യി​ൽ, ബെ​സി പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.