ടീം ​കേ​ര​ള വോ​ള​ണ്ടി​യ​ർ പ​രി​ശീ​ല​ന ക്യാ​ന്പ് തു​ട​ങ്ങി
Monday, September 26, 2022 12:53 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​ന്ന​ദ്ധ​സേ​വ​ന​ത്തി​നും ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത യു​വ​ജ​ന​ങ്ങ​ൾ​ക്കു​ള്ള(​ടീം കേ​ര​ള വോ​ള​ണ്ടി​യ​ർ) പ​രി​ശീ​ല​ന ക്യാ​ന്പ് പാ​തി​രി​പ്പാ​ലം ഒ​യി​സ്ക ട്രെയ്നിം​ഗ് സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ചു. ഫു​ട്ബോ​ൾ താ​രം സു​ശാ​ന്ത് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് അം​ഗം പി.​എം. ഷ​ബീ​ർ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ർ​ഡ് അം​ഗം സ​ന്തോ​ഷ് കാ​ല, ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എം. ഫ്രാ​ൻ​സി​സ്, ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി​നോ​ദ​ൻ പ്രി​ത്തി​യി​ൽ, പ​ഞ്ചാ​യ​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ര​തി​ൻ ജോ​ർ​ജ്, സി.​എം. സു​മേ​ഷ്, കെ.​ആ​ർ. അ​നീ​ഷ്, ടീം ​കേ​ര​ള ജി​ല്ലാ ക്യാ​പ്റ്റ​ൻ കെ. ​ദീ​പ​ക്, വൈ​സ് ക്യാ​പ്റ്റ​ൻ കെ.​ഡി. ആ​ൽ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്, വി​മു​ക്തി, ഫ​സ്റ്റ്എ​യ്ഡ്, ഫി​സി​ക്ക​ൽ ട്രെ​യി​നിം​ഗ്, പ​രേ​ഡ്, പ്ര​ഥ​മ ശു​ശ്രൂ​ഷ​യും ആ​രോ​ഗ്യ പ​രി​ര​ക്ഷ​യും, സെ​ൽ​ഫ് ഡി​ഫ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു ക്ലാ​സ് ന​ൽ​കും.