ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നാളെ
Monday, September 26, 2022 11:43 PM IST
ക​ല്ലോ​ടി: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ൽ ആ​ധു​നി​ക രീ​തി​യി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 28 ന് ​ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വെ​ഞ്ചി​രി​പ്പ് ക​ർ​മ​വും സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം നി​ർ​വ​ഹി​ക്കും.
ഐ​ടി, സ​യ​ൻ​സ് ലാ​ബ് ഉ​ദ്ഘാ​ട​നം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യും സ്കൂ​ൾ ബ​സ് ഫ​ളാ​ഗ് ഓ​ഫ് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ​യും ലൈ​ബ്ര​റി ആ​ൻ​ഡ് കൗ​ണ്‍​സ​ലിം​ഗ് റൂം ​ഉ​ദ്ഘാ​ട​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കും. സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ബി​ജു മാ​വ​റ, പ്രി​ൻ​സി​പ്പ​ൽ എ.​വി. ബ്രി​ജേ​ഷ് ബാ​ബു, ബി​നു എം. ​രാ​ജ​ൻ, കെ.​ജെ. ജാ​ക്വി​ലി​ൻ, ന​ജീ​ബ് മ​ണ്ണാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.