ല​ഹ​രി​ക്കെ​തി​രേ പ​ട​യൊ​രു​ക്ക​വു​മാ​യി ര​ക്ഷക​ർ​തൃ സം​ഗ​മം
Monday, September 26, 2022 11:43 PM IST
മാ​ന​ന്ത​വാ​ടി: ല​ഹ​രി​ക്കെ​തി​രേ വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും സൈ​നി​ക​രാ​ക്കു​ന്ന​തി​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് നി​ർ​ണാ​യ​ക സ്ഥാ​ന​മു​ണ്ടെ​ന്ന് മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ടി​ടി​ഐ​യി​ൽ ചേ​ർ​ന്ന ര​ക്ഷാ​ക​ർ​തൃ സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും ര​ക്ഷി​താ​ക്ക​ളും മു​തി​ർ​ന്ന​വ​രും ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ അ​തി​നെ​തി​രേ പോ​രാ​ടാ​നു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ ധാ​ർ​മി​ക ശ​ക്തി​യാ​ണ് ചോ​ർ​ന്നു പോ​കു​ന്ന​ത്.
മാ​താ​പി​താ​ക്ക​ൾ ല​ഹ​രി വി​രു​ദ്ധ ജീ​വി​ത മാ​തൃ​ക ന​ൽ​കി​യും മ​ക്ക​ളെ നി​ര​ന്ത​രം ബോ​ധ​വ​ത്ക​രി​ച്ചും മാ​ത്ര​മേ സി​ന്ത​റ്റി​ക് ഡ്ര​ഗ്സ് അ​ട​ക്ക​മു​ള്ള പു​തി​യ ല​ഹ​രി​ക്കെ​ണി​യി​ൽ നി​ന്നും കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ൻ ആ​കൂ. സ്കൂ​ൾ മാ​നേ​ജ​രും മാ​ന​ന്ത​വാ​ടി രൂ​പ​ത മ​ദ്യ​വി​രു​ദ്ധ സ​മി​തി ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​സ​ണ്ണി മ​ഠ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.
പ്രി​ൻ​സി​പ്പ​ൽ അ​ന്ന​മ്മ എം. ​ആ​ന്‍റ​ണി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മി​നി ജോ​ണ്‍, ല​ഹ​രി വി​രു​ദ്ധ ക്ല​ബ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് പ​ള്ള​ത്ത്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മ​ഞ്ജു​ഷ, സ്കൂ​ൾ ലീ​ഡ​ർ ആ​ൻ മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കു​ന്ന നൂ​റോ​ളം പോ​സ്റ്റ​റു​ക​ൾ ഇ​തോ​ടൊ​പ്പം പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ലീ​ഫ് ലെ​റ്റു​ക​ൾ വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.