വൈത്തിരി താലൂക്ക് ആശുപത്രിക്ക് 2.3 കോടി
1225025
Monday, September 26, 2022 11:44 PM IST
കൽപ്പറ്റ: വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയു, ലാപ്രസ്കോപ്പി സർജറി ബ്ലോക്ക് നിർമാണത്തിനു നാഷണൽ ഹെൽത്ത് മിഷൻ 2.3 കോടി രൂപ അനുവദിച്ചതായി ടി. സിദ്ദീഖ് എംഎൽഎ അറിയിച്ചു.
205 ഗ്രാം കഞ്ചാവുമായി അറസ്റ്റില്‍
കല്‍പ്പറ്റ: ലോഡ്ജില്‍ കഞ്ചാവ് വില്പനയ്ക്കിടെ മധ്യവയസ്കന് എക്സൈസ് പിടിയിൽ. വൈത്തിരി കോട്ടപ്പടി പഴയടത്ത് ഫ്രാന്‍സിസിനെയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.പി. അനൂപും സംഘവും മേപ്പാടി ടൗണിലെ ലോഡ്ജില്‍നിന്നു അറസ്റ്റ് ചെയ്തത്. ചെറുപൊതികളാക്കി സൂക്ഷിച്ച 205 ഗ്രാം കഞ്ചാവും 11,500 രൂപയും മൊബൈല്‍ ഫോണും ഇയാളില്‍നിന്നു പിടിച്ചെടുത്തു. കഞ്ചാവ് വിറ്റുകിട്ടിയതാണ് പണം. മുമ്പ് കഞ്ചാവുകേസുകളില്‍ ശിക്ഷിക്കപ്പെട്ടയാളാണ് പ്രതിയെന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫ്രാന്‍സിസിനു കഞ്ചാവ് എത്തിക്കുന്നത് പൊഴുതന സ്വദേശി അലിയാണെന്നു സ്ഥിരീകരിച്ചു. കേസില്‍ പ്രതിയായ ഇയാള്‍ക്കായി അന്വേഷണം നടത്തിവരികയാണ്. പ്രിവന്റീവ് ഓഫീസര്‍ എം.എ. രഘു, കെ. ജോണി, സിവില്‍ എക്സൈസ് ഓഫീസര്‍ എസ്.എസ്. അനന്തു എന്നിവരും അടങ്ങുന്ന സംഘമാണ് ലോഡ്ജില്‍ പരിശോധന നടത്തിയത്.