ജോഡോ യാത്ര: വയനാട്ടിൽനിന്നു പങ്കെടുത്തത് എണ്ണായിരം പ്രവർത്തകർ
1225712
Thursday, September 29, 2022 12:09 AM IST
കൽപ്പറ്റ: രാഹുൽഗാന്ധി എംപി നയിക്കുന്ന ജോഡോ യാത്രയിൽ വയനാട്ടിൽനിന്നു വൻ പങ്കാളിത്തം. മലപ്പുറം ജില്ലയിലെ നടുവത്തുനിന്നു നിലന്പൂർ വരെയുള്ള യാത്രയിൽ ജില്ലയിലെ കൽപ്പറ്റ, ബത്തേരി, മാനന്തവാടി നിയോജകമണ്ഡലങ്ങളിൽനിന്നായി എണ്ണായിരത്തോളം പേരാണ് പങ്കെടുത്തത്.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം, എഐസിസി അംഗം പി.കെ. ജയലക്ഷ്മി, കെപിസിസി അംഗങ്ങളായ കെ.എൽ. പൗലോസ്, പി.പി. ആലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജില്ലയിൽനിന്നുള്ളവർ യാത്രയിൽ അണിനിരന്നത്.
യാത്രയിൽ പങ്കാളികളാകുന്നതിനു കോണ്ഗ്രസ് പ്രവർത്തകർ യാത്ര ചെയ്ത വാഹനങ്ങൾ ലക്കിടിയിൽ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഫ്ളാഗ് ഓഫ് ചെയ്തു. യാത്ര ജില്ലാ കോ ഓർഡിനേറ്റർ ഗോകുൽദാസ് കോട്ടയിൽ, നേതാക്കളായ കെ.വി. പോക്കർഹാജി, പി.പി. ആലി, എം.എ. ജോസഫ്, ഒ.വി അപ്പച്ചൻ, ടി.ജെ. ഐസക്, മാണി ഫ്രാൻസിസ്, ലത്തീഫ് ഇമിനാണ്ടി എന്നിവർ പ്രസംഗിച്ചു.