കാ​ർ​ഷി​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Thursday, September 29, 2022 12:10 AM IST
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി​യോ​ടെ കാ​ർ​ഷി​ക​യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും സൂ​ക്ഷ്മ ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​മാ​യി കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ത്തേ​രി ബ്ലോ​ക്കി​ൽ കാ​ർ​ഷി​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

അ​മ്മാ​യി​പ്പാ​ലം പ​ഴം പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ബി​ജു​മോ​ൻ സ​ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി​വ​കു​പ്പ് വ​ർ​ക്ക് സൂ​പ്ര​ണ്ട് എ. ​യൂ​നു​സ്, കാ​ർ​ഷി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന നി​ധി ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ സ്റ്റെ​ഫി​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. നൂ​റോ​ളം ക​ർ​ഷ​ക​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.

കാ​ർ​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണ ഉ​പ​പ​ദ്ധ​തി (എ​സ്എം​എ​എം), സൂ​ക്ഷ്മ ജ​ല​സേ​ച​ന പ​ദ്ധ​തി (പി​എം​ക​ഐ​സ്വൈ​പി​ഡി​എം​സി), കാ​ർ​ഷി​ക വി​ക​സ​ന ഫ​ണ്ട് (എ​ഐ​എ​ഫ്) പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ​ക്കി​ട​യി​ലു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും ഡീ​ല​ർ മാ​നു​ഫാ​ക്ചേ​ർ​സ് മീ​റ്റും ന​ട​ത്തി.