ജനങ്ങളെ ഭീതിയിലാക്കി വീണ്ടും കടുവ
1225723
Thursday, September 29, 2022 12:10 AM IST
സുൽത്താൻ ബത്തേരി: ജനങ്ങൾക്ക് ഭീതി പരത്തി ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവ. കൊളഗപ്പാറയ്ക്ക് സമീപം സ്വകാര്യ എസ്റ്റേറ്റിലാണ് കടുവയെ കണ്ടത്. ഇന്നലെ രാവിലെ എട്ടരയോടെ എസ്റ്റേറ്റ് തൊഴിലാളിയായ മണി മകളോടൊപ്പം നടന്നുവരുന്പോഴാണ് കടുവയെ കണ്ടത്. ഇതോടെ ജനങ്ങൾ ഭീതിയിലായി. വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ നിരീക്ഷണം നടത്തുന്നുണ്ട്. കടുവ എസ്റ്റേറ്റിൽ തന്നെ തുടരുകയാണ്.
മൂന്ന് മാസത്തോളമായി കൊളഗപ്പാറക്ക് സമീപ പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം ഉള്ളതായി പ്രദേശവാസികൾ പറയുന്നു. ദേശീയ പാതയിൽ നിന്നും നൂറ് മീറ്റർ അകലെയാണ് കടുവയെ കണ്ടത്. അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. എസ്റ്റേറ്റിനോട് ചേർന്ന് ജനവാസ മേഖലയിലും വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.