സെമിനാർ സംഘടിപ്പിച്ചു
1226462
Saturday, October 1, 2022 12:29 AM IST
കൽപ്പറ്റ: സംസ്ഥാന ബാലവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഞ്ചായത്തുകളിലെ ബാലസംരക്ഷണ സമിതി അംഗങ്ങൾക്ക് സെമിനാർ സംഘടിപ്പിച്ചു.
മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ അധ്യക്ഷത വഹിച്ചു.
ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികളുടെ ശാക്തീകരണം, ബാലസൗഹൃദ പഞ്ചായത്ത്ഘടനപ്രവർത്തനം, ഇടപെടാവുന്ന മേഖലകൾ എന്നീ വിഷയങ്ങളിൽ അഡ്വ. മനിത മൈത്രി ക്ലാസ് നയിച്ചു. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ് കെ.കെ. അസ്മ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ് ചന്ദ്രിക കൃഷ്ണൻ, കൽപ്പറ്റ ശിശു വികസന പദ്ധതി ഓഫീസർ കാർത്തിക അന്നാ തോമസ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് അംഗം സി. അജ്മൽ തുടങ്ങിയവർ സംസാരിച്ചു.
പടിഞ്ഞാറത്തറ, മുട്ടിൽ, പൊഴുതന, മേപ്പാടി, വെങ്ങപ്പള്ളി, കോട്ടത്തറ, മൂപ്പൈനാട്, തരിയോട്, വൈത്തിരി എന്നീ പഞ്ചായത്തുകളിലെ ബാലസംരക്ഷണ സമിതി അംഗങ്ങൾ സെമിനാറിൽ പങ്കെടുത്തു.