വയോജന ദിനം ആചരിച്ചു
1226804
Sunday, October 2, 2022 12:18 AM IST
നടവയൽ: ഹെൽപേജ് ഇന്ത്യ ഏജൻസിയും സെന്റ് തോമസ് സ്കൂൾ എൻഎസ്എസ് യൂണിറ്റും സംയുക്തമായി വയോജന ദിനം ആചരിച്ചു. എൻഎസ്എസ് വോളണ്ടിയർമാർ ഹോസാന ഭവൻ സന്ദർശിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രജനി റോസ്, ഹെൽപേജ് ഇന്ത്യ കോ ഓർഡിനേറ്റർമാരായ മേരി അയ്മനച്ചിറ, ബീന ജോണ്, അധ്യാപകൻ വി.ജെ. മനോജ് എന്നിവർ നേതൃത്വം നൽകി. മധുരപലഹാര വിതരണം നടത്തി.